ഡയാലിസിസ് ടെക്നിഷ്യന്‍മാരില്ല; രോഗികളെ വലച്ച് സര്‍ക്കാര്‍ ആശുപത്രികൾ

dialysis-1
SHARE

വൃക്ക രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍‍ധിക്കുമ്പോഴും ഡയാലിസിസ് ടെക്നിഷ്യന്‍മാരില്ലാതെ സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികള്‍. മെഡിക്കല്‍ വിദ്യഭ്യാസ വകുപ്പിന് കീഴില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മാത്രമാണ് പേരിനെങ്കിലും ഡയാലിസിസ് ടെക്നീഷന്‍മാരുള്ളത്. തസ്തിക സൃഷ്ടിച്ചു രണ്ടുവര്‍ഷം പിന്നിട്ടെങ്കിലും നിയമനനടപടികള്‍ തുടങ്ങിയില്ല.  

വൃക്കയുടെ പ്രവര്‍ത്തനം നിലച്ച് ചികില്‍സ തേടുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടായെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. ഇതനുസരിച്ച് താലൂക്ക് ആശുപത്രികളില്‍ അടക്കം ഡയാലിസിസ് സംവിധാനം ഒരുക്കുന്ന തിരക്കിലാണ് വകുപ്പ്. എന്നാല്‍ മെഷീന്‍ വാങ്ങി വെയ്ക്കുന്നതിനപ്പുറം ജീവനക്കാരെ നിയമിക്കാന്‍ ആരോഗ്യവകുപ്പിന് താല്‍പര്യമില്ല. തുച്ഛമായ വേതനത്തിന് ദിവസക്കൂലിക്ക് ആളെ വച്ചാണ് അതീവ ശ്രദ്ധവേണ്ട യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നത്. മെഡിക്കല്‍ കോളേജുകളിലും സമാന അവസ്ഥയാണുള്ളത്. ഏറ്റവും കൂടുതല്‍ മെഷീനുകളുള്ള കോഴിക്കോട്,കോട്ടയം മെഡിക്കല്‍ കോളേജുകളില്‍  സ്ഥിരം ടെക്നീഷ്യനായി ഒരാളുപോലുമില്ല. 

രജിസ്ട്രേഡ് ഡയാലിസിസ് ടെക്നീഷ്യന്‍സ് അസോസിയേഷന്‍. എന്നാല്‍ ആരോഗ്യവകുപ്പില്‍ നിന്നും തസ്തിക സൃഷ്ടിച്ച ഉത്തരവ് കിട്ടാതെ വിജ്ഞാപനമിറക്കാന്‍ കഴിയില്ലെന്നാണ് പി.എസ്. സി നിലപാട്.

MORE IN BREAKING NEWS
SHOW MORE