ഷുഹൈബ് വധത്തില്‍ സിബിഐ അന്വേഷണത്തിന് സ്റ്റേ; സര്‍ക്കാരിന് ആശ്വാസം

shuhaib-murder-high-court
SHARE

ഷുഹൈബ് വധക്കേസിലെ  സിബിഐ അന്വേഷണം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. അന്വേഷണം സി.ബി.ഐയ്ക്ക് വിട്ട സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീലിലാണ് നടപടി. അപ്പീൽ വിശദമായ വാദത്തിനായി ഈമാസം ഇരുപത്തിമൂന്നിലേക്ക് മാറ്റി.

ഷുഹൈബ് വധക്കേസിന്റെ  വിശദാംശങ്ങളിലേക്കു കടക്കാതെയാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് സി.ബി.ഐ അന്വേഷണം സ്റ്റേ ചെയ്തത്. സി.ബിഐ. അന്വേഷണത്തിനെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ ഫയലിൽ സ്വീകരിച്ച ഹൈക്കോടതി ഇനിയൊരുത്തരവുണ്ടാകുന്നതുവരെ സിബിഐ അന്വേഷണം സ്റ്റേ ചെയ്യുകയായിരുന്നു. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീൽ നിലനിൽക്കുന്നതല്ലെന്ന ഷുഹൈബിന്റെ കുടുംബത്തിന്റെ വാദം കോടതി ഗൗരവമായി പരിഗണിച്ചില്ല. 

അന്വേഷണം സിബിഐക്ക് വിട്ട സിംഗിള്‍ ബഞ്ചിന്റെ ഉത്തരവ് അസാധാരണവും അപക്വവുമാണെന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ വാദം. പൊലീസ് അന്വേഷണം കാര്യക്ഷമമായി ആണ് മുന്നോട്ട് പോകുന്നതെന്നും കേസ് ഡയറി പോലും പരിശോധിക്കാതെയാണ് സിംഗിള്‍ ബഞ്ചിന്റെ ഉത്തരവെന്നും സംസ്ഥാന സർക്കാർ ചൂണ്ടിക്കാട്ടി. സിംഗിൾ ബെഞ്ചിനെതിരെ അപ്പീൽ സമർപ്പിക്കപ്പെട്ട സാഹചര്യത്തിൽ നിയമപരമായ നടപടിക്രമം എന്ന നിലയിലാണ് അന്വേഷണത്തിനു സ്റ്റേ അനുവദിച്ചത്. ഇതോടെ അന്വേഷണം സി.ബി.ഐയ്ക്ക് കൈമാറുന്നത് അനിശ്ചിതമായി വൈകും.

MORE IN BREAKING NEWS
SHOW MORE