അതിരൂപത ഭൂമി ഇടപാട്; കേസ് റജിസ്റ്റർ ചെയ്യാൻ വൈകിയതിൽ വിമർശനം

land-issue-hc-t
SHARE

എറണാകുളം അങ്കമാലി അതിരൂപതയുടെ ഭൂമി ഇടപാടിൽ കേസ് റജിസ്റ്റർ ചെയ്യാൻ വൈകിയ പൊലീസിന് ഹൈക്കോടതിയുടെ വിമർശനം. അതിനിടെ കർദിനാളിന് പരസ്യ പിന്തുണയുമായി ചങ്ങനാശേരി, തക്കല രൂപതകൾ രംഗത്തെത്തി. 

കർദിനാൾ അടക്കം ഉള്ളവർക്കെതിരെ ക്രിമിനൽ കേസെടുത്ത് അന്വേഷിക്കാൻ ഉത്തരവിട്ട ജസ്റ്റിസ് കെമാൽ പാഷയുടെ ബെഞ്ചിൽ തന്നെയാണ് കോടതിയലക്ഷ്യ ഹർജി എത്തിയത്. തന്റെ ഉത്തരവിനു ശേഷവും പോലീസ് നിയമോപദേശം തേടിപോയത് ആര് പറഞ്ഞിട്ടാണ്? ഉത്തരവിൽ എല്ലാം വ്യക്തമായിരുന്നില്ലേ? എന്നിട്ടും fir എഫ്‌ ഐ  റജിസ്റ്റർ ചെയ്യാൻ ആറ് ദിവസം വൈകിയെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി അതൃപ്തി വ്യക്തമാക്കിയത്. തുടർന്നാണ് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻസിനോട് വിശദീകരണം നൽകാൻ നിർദേശിച്ചത്. നേരത്തെ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച പരാതിക്കാരൻ തന്നെയാണ് കോടതിയലക്ഷ്യ ഹർജിയും നൽകിയത്. അതിനിടെ വിവാദത്തിൽ കർദിനാൾ മാർ ആലഞ്ചേരിയെ പിന്തുണച്ച് ചങ്ങനാശേരി തക്കല രൂപതാധ്യക്ഷന്മാർ രംഗത്തെത്തി. ഇടയനെ അടിച്ച് ആട്ടിൻപറ്റത്തെ ചിതറിക്കാനാണ് ശ്രമമെന്ന് ചങ്ങനാശ്ശേരി ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം പ്രസ്താവനയിൽ പറഞ്ഞു. സഭയുടെ ഐക്യം കത്തുസൂക്ഷിക്കണം. അതിനായി വെള്ളിയാഴ്ച വിശ്വാസികൾ എല്ലാവരും ഉപവസിച്ച് പ്രാര്ഥനാദിനമായി ആചരിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. 

കർദിനാളിനെയും സഭയെയും അപകീത്തിപ്പെടുത്താനാണ് ഇപ്പോൾ ശ്രമം നടക്കുന്നതെന്ന് തക്കല ബിഷപ്പ് മാർ ജോർജ് രാജേന്ദ്രൻ ആശങ്ക പ്രകടിപ്പിച്ചു. കർദിനാലിന് പിന്തുണ അറിയിച്ചും, പ്രശ്ന പരിഹാരത്തിന് അനുഗ്രഹം തേടിയും കന്യാകുമാരിയിൽ നാളെ നടക്കുന്ന പ്രാർത്ഥനാ സംഗമത്തിൽ എല്ലാവരും പങ്കെടുക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. വിവാദ വിഷയം ചർച്ച ചെയ്യാൻ സിറോ മലബാർ സഭയുടെ പ്രത്യേക സിനഡ് ഇന്ന് വൈകിട്ട് ചേരാനിരിക്കെയാണ് മറ്റ് രൂപതകളിൽ നിന്നുള്ള മെത്രാന്മാർ മാർ ആലഞ്ചേരിയെ പിന്തുണച്ച് വരുന്നത്. എറണാകുളം അങ്കമാലി രൂപതയിലെ വൈദികരിൽ ഒരു വിഭാഗം നേരത്തെ പരസ്യ പ്രതിഷേധം ഉയർത്തിയത്തിന് പിന്നാലെ മാനന്തവാടി രൂപതയും കർദിനാളിന് പിന്തുണ പ്രകടിപ്പിച്ചിരുന്നു.

MORE IN KERALA
SHOW MORE