വിഴിഞ്ഞം പദ്ധതിയില്‍ സിഎജിയെ വിളിച്ചുവരുത്താന്‍ കമ്മിഷന്‍ നീക്കം

vizhinjam-port
SHARE

വിഴിഞ്ഞം തുറമുഖ പദ്ധതിയില്‍ സിഎജിയെ വിളിച്ചുവരുത്താനുള്ള സാധ്യതകള്‍  ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ കമ്മിഷന്‍ പരിശോധിക്കുന്നു. സിഎജിയുടെ കണ്ടെത്തലുകളില്‍ വിശദീകരണം തേടാനാണിത്. പദ്ധതിയെക്കുറിച്ചുള്ള സിഎജി റിപ്പോര്‍ട്ട് ശരിയല്ലെന്ന പരാതികളെത്തുടര്‍ന്നാണ് കമ്മിഷന്റെ നീക്കം. പരിഗണനാവിഷയങ്ങളില്‍ വ്യക്തത വരുത്താത്ത സര്‍ക്കാര്‍ നടപടിയെയും ജുഡീഷ്യല്‍ കമ്മിഷന്‍ വിമര്‍ശിച്ചു.   

വിഴിഞ്ഞം കരാറില്‍ സംസ്ഥാന സര്‍ക്കാര്‍ അദാനി ഗ്രൂപ്പിന് അവിഹിതമായ ആനുകൂല്യങ്ങൾ നല്‍കിയിട്ടില്ലെന്ന് മുൻ പ്രിൻസിപ്പൽ സെക്രട്ടറി ജെയിംസ് വർഗീസ് കമ്മിഷനില്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.  അദാനി ഗ്രൂപ്പിന് ഭൂമി പണയപ്പെടുത്താനും  മുപ്പതു ശതമാനം ഭൂമി തുറമുഖേതര ആവശ്യങ്ങൾക്ക് ഉപയോഗിക്കാനും  അനുവദിക്കുന്ന വ്യവസ്ഥകൾ ഉൾപ്പെടുത്തിയത് കേന്ദ്ര ധനവകുപ്പിന്റെ മാതൃകാ കരാർ പിന്തുടർന്നാണെന്നും  ജുഡീഷ്യൽ കമ്മിഷനില്‍ ജെയിംസ് വർഗീസ് വാദിച്ചു. കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ പല രീതികളിലും ജസ്റ്റിസ് സി.എൻ.രാമചന്ദ്രൻ നായർ കമ്മിഷൻ അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. പദ്ധതി സംബന്ധിച്ച് പഠനം നടത്തിയ വിദഗ്ധ ഏജൻസിയായ 'എയ്കോമി'ന്റെ റിപ്പോർട്ടുകൾ ഹാജരാക്കാൻ സർക്കാർ അഭിഭാഷകനോട് കമ്മിഷന്‍ ആവശ്യപ്പെട്ടു.  

MORE IN BREAKING NEWS
SHOW MORE