സങ്കടകടലിനിടയിൽ അനാമികയ്ക്ക് അവാർഡ് തിളക്കം

anamika
SHARE

മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് പങ്കിട്ട അനാമികയ്ക്ക് ജീവിത പ്രാരാബ്ദങ്ങളൊഴിയുന്നില്ല. അപ്രതീക്ഷിതമായെത്തിയ പുരസ്കാരത്തിന്റെ മധുരത്തിലും പണിപൂര്‍ത്തീകരിക്കാത്ത വീടും സാമ്പത്തിക ‍ഞെരുക്കങ്ങളുമാണ് ഈ കുടുംബത്തെ വലയ്ക്കുന്നത്. കോഴിക്കോട് വടകര സ്വദേശി അനാമികയ്ക്ക് നാട് നല്‍കുന്ന പിന്തുണയാണ് പ്രതിസന്ധിക്കിടയിലും കരുത്താകുന്നത്. 

ഈ കൊച്ചുമിടുക്കിയുടെ കണ്ണുകളില്‍ നക്ഷത്രത്തിളക്കമുണ്ട്. ഗ്രാമീണ ബാല്യം തന്മയത്തോടെ വെള്ളിത്തിരയിലെത്തിച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരനേട്ടം. നാടകവേദിയിലെ സ്ഥിരം സാന്നിധ്യമായ അച്ഛന്റെ പിന്‍ബലവും കരുത്തായി.  മാനത്തെ നക്ഷത്രത്തെപ്പോലെ മകളെ ചേര്‍ത്തുപിടിക്കുമ്പോഴും  അച്ഛന്‍ മനോജിന്റെ മനസില്‍ സങ്കടക്കടല്‍ ഇരമ്പുകയാണ്. സാമ്പത്തികപ്രതിസന്ധി കാരണം വീടിന്റെ പണി പാതിയില്‍ നിലച്ചു. പല ജോലികളിലൂടെയാണ് ഉപജീവനം കണ്ടെത്തുന്നത്. 

തനിക്ക് ലഭിക്കാതിരുന്ന അംഗീകാരങ്ങള്‍ മകളെ തേടിയെത്തിയതിലുള്ള സന്തോഷത്തില്‍ നഷ്ടങ്ങളെല്ലാം ഈ പിതാവ് മറക്കും. മേമുന്ന ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പതിനൊന്നാംക്ലാസ് വിദ്യാര്‍ഥിനിയാണ് നക്ഷത്ര. നാട്ടുകാരും കലാസാംസ്കാരിക പ്രവര്‍ത്തകരും നക്ഷത്രയ്ക്ക് പിന്തുണയുമായി ഒപ്പമുള്ളതാണ് ഈ കുടുംബത്തിന്റെ ഏക ആശ്രയം. 

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.