ഇന്‍ഷുറന്‍സ് സുരക്ഷയുടെ പേരില്‍ പണം പിടിക്കുന്നതില്‍ പ്രതിഷേധം

kudumbasree
SHARE

കുടുംബശ്രീ യൂണിറ്റുകള്‍ക്ക് അനുവദിക്കുന്ന വായ്പയില്‍ നിന്നും ഇന്‍ഷുറന്‍സ് സുരക്ഷയുടെ പേരില്‍ പണം പിടിക്കുന്നതില്‍ പ്രതിഷേധം. മലപ്പുറം വണ്ടൂര്‍ കാനറബാങ്കിന് മുന്നിലാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തിയത്. ഇന്‍ഷുറന്‍സ് പരിരക്ഷ ആവശ്യമില്ലാത്തവര്‍ക്ക് പണം തിരികെ നല്‍കാമെന്ന് ബാങ്ക് ഉറപ്പു നല്‍കി. 

വ്യവസായ യൂണിറ്റുകള്‍ തുടങ്ങാന്‍ വായ്പ അനുവദിച്ച  കുടുംബശ്രീ യൂണിറ്റുകളെയെല്ലാം സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനി സമീപിച്ചതോടെയാണ് തര്‍ക്കങ്ങളുടെ തുടക്കം. വായ്പ ലഭിക്കണമെങ്കില്‍ ഇന്‍ഷുറന്‍സ് പോളിസി എടുക്കണമെന്ന് ശാഠ്യം പിടിച്ചു. വായ്പക്കാനുപാതികമായി 750 രൂപ മുതല്‍ അയ്യായിരം വരെ പലരും ഇന്‍ഷുറന്‍സ് പ്രീമിയമായി അടക്കേണ്ടി വന്നു. ഇന്‍ഷുറന്‍സ് പ്രീമിയം ബലമായി പിടിച്ചു വാങ്ങുകയാണന്ന് ആരോപിച്ചാണ് കുടുംബശ്രീക്കാര്‍ പ്രതിഷേധവുമായെത്തിയത്.

അനുവാദമില്ലാതെയും തുക പിടിക്കുന്നതിന് എതിരെ പ്രതിഷേധം ഉയര്‍ന്നെങ്കിലും ഒൗദ്യോഗിക മറുപടി ലഭിച്ചില്ലെന്നാണ് ആക്ഷേപം. അനുമതി വാങ്ങാതെ ഇന്‍ഷുറന്‍സ് പ്രീമിയം അക്കൗണ്ടില്‍ നിന്ന് നഷ്ടമായവര്‍ ഒരാഴ്ചക്കകം ബാങ്കിനെ സമീപിച്ചാല്‍ പണം തിരിച്ചു നല്‍കാമെന്ന് ബാങ്ക് അധികൃതര്‍  അറിയിച്ചു.

MORE IN KERALA
SHOW MORE