തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് കാത്ത് ചെങ്ങന്നൂർ

chengannoor-election
SHARE

സ്ഥാനാര്‍ഥികളെ നേരത്തെ തീരുമാനിച്ച് തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിനായി കാത്തിരിക്കുകയാണ് ചെങ്ങന്നൂരില്‍ മുന്നണികള്‍. എന്നാല്‍ ഒൗദ്യോഗിക പ്രഖ്യാപനം നടക്കാത്തതിനാല്‍ വോട്ടഭ്യര്‍ഥന നടത്താനും സ്ഥാനാര്‍ഥികള്‍ക്ക് കഴിയുന്നില്ല. എങ്കിലും കേരളം ഉറ്റുനോക്കുന്ന ഉപതിരഞ്ഞെടുപ്പിന്റ ചൂടിലേക്ക് നീങ്ങുകയാണ് ചെങ്ങന്നൂര്‍ മണ്ഡലം

ഇതാണ് ആകെയുള്ള തടസം. ഒദ്യോഗിക പ്രഖ്യാപനം ആയിട്ടില്ല. പതിവില്‍നിന്ന് വിരുദ്ധമായി യുഡിഎഫ് വരെ സ്ഥാനാര്‍ഥികളെ നേരത്തെ തീരുമാനിച്ചിട്ടുണ്ട്. പക്ഷേ ഒരു മുന്നണിയുടെയും ചുവരെഴുത്തുകളിലോ പ്രസംഗങ്ങളിലോ സ്ഥാനാര്‍ഥിയുടെ പേരില്ല. എങ്കിലും നാട്ടുകാര്‍ക്കറിയാം ആരൊക്കെയാണ് മല്‍സരിക്കുന്നതെന്ന്

വീറും വാശിയും നെ‍ഞ്ചിടിപ്പും കൂട്ടുന്നൊരു ഉപതിരഞ്ഞെടുപ്പിനാണ് ചെങ്ങന്നൂര്‍ ഒരുങ്ങുന്നത്. മുഖ്യസ്ഥാനാര്‍ഥികളുടെ ചിത്രം തെളിഞ്ഞതോടെ വോട്ട് ആര്‍ക്കെന്ന് ഉറപ്പിക്കുകയാണ് വോട്ടര്‍മാരും 

MORE IN KERALA
SHOW MORE