ശതാബ്ദി നിറവില്‍ കിളിമാനൂര്‍ സേതു തമ്പുരാട്ടി

sethu-thampuratti
SHARE

ശതാബ്ദി നിറവില്‍ എഴുത്തുകാരി കിളിമാനൂര്‍ സേതു തമ്പുരാട്ടി. ചിത്രകാരന്‍  രാജാരവിവര്‍മയുടെ പിന്‍മുറക്കാരിയായ സേതു തമ്പുരാട്ടിയുടെ നൂറാം പിറന്നാളാഘോഷത്തിന് വിപുലമായ പരിപാടികളാണ് തൃപ്പൂണിത്തുറയില്‍ മക്കളും ചെറുമക്കളും ചേര്‍ന്ന് ഒരുക്കിയിരിക്കുന്നത്. 

വയസ് നൂറായെങ്കിലും അതിന്റെ ക്ഷീണമൊന്നും സേതു തമ്പുരാട്ടിക്കില്ല. പ്രായം തളര്‍ത്താത്ത ആവേശവുമായി ഇപ്പോഴും എഴുത്തിലും വായനയിലും മുഴുകിയിരിക്കുകയാണ് ഈ മുത്തശി. 1918ല്‍ തിരുവന്തപുരം കിളിമാനൂര്‍ കോവിലകത്തില്‍ ജനിച്ച തമ്പുരാട്ടി കഴിഞ്ഞ പന്ത്രണ്ട് വര്‍ഷമായി തൃപ്പൂണിത്തുറയിലാണ് താമസം. അമ്മയില്‍ നിന്ന് സംസ‍്കൃതത്തിലും കിളിമാനൂര്‍ മാധവവാരിയറില്‍ നിന്ന് സംഗീതത്തില്‍ പ്രാവിണ്യം നേടി. ശതാബ്ദി ആശംസിക്കാനെത്തുന്നവരെയെല്ലാം  രണ്ട് വരി ശ്ലോകം ചൊല്ലിയാണ് സേതു തമ്പുരാട്ടി വരവേല്‍ക്കുന്നത്.  

അക്ഷരങ്ങളെ സ്നേഹിക്കുന്ന തമ്പുരാട്ടി ചിത്രരാജചരിതം, ഭാഷാകൃഷ്ണവിലാസം തുടങ്ങിയ പുസ്തകങ്ങളുടെ രചയിതാവാണ്. തൃപ്പൂണിത്തുറ കോട്ടയ്ക്കകം നീലാംബരിയില്‍ അഞ്ച് തലമുറകളിലെ ബന്ധുക്കളെല്ലാം എത്തിച്ചേര്‍ന്നിട്ടുണ്ട് കിളിമാനൂര്‍ കോവിലകത്തെ വലിയ തമ്പുരാട്ടിയുടെ നൂറാം പിറന്നാള്‍ ആഘോഷമാക്കാന്‍. 

MORE IN KERALA
SHOW MORE