വൃക്കകൾ തകരാറിലായ പ്ലസ്ടു വിദ്യാർത്ഥി സഹായം തേടുന്നു

help
SHARE

ഇരു വൃക്കകളും തകരാറിലായ പ്ലസ്ടു വിദ്യാര്‍ഥി ചികില്‍സാ സഹായം തേടുന്നു. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി അലിന്റെ ശസ്ത്രക്രിയയാണ് പണമില്ലാത്തതിനാല്‍ നീണ്ടുപോകുന്നത്. നെയ്യാറ്റിന്‍കര ഉദിയന്‍കുളങ്ങര സ്വദേശി ആസ്റ്റര്‍ സാമിന്റെയും ലിസ്സിയുടെയും മൂത്തമകന്‍  അലിന്‍ ജനുവരി മാസമവസാനമാണ്  ഇരു വൃക്കകളും തകരാറിലായി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സതേടിയത്. പഠനത്തിന്റെ ഇടവേളകളില്‍ കെട്ടിട നിര്‍മാണ സഹായിയായി അച്ഛന്റെയൊപ്പം ജോലിക്കു പോയിരുന്ന അലിന്‍ ജോലികഴിഞ്ഞെത്തിയ ഒരു ദിവസം കുഴഞ്ഞു വീഴുകയായിരുന്നു.

തുടര്‍ച്ചയായ ഡയാലിസിസുകള്‍ നടത്താന്‍ പണമില്ലാതെ വന്നപ്പോള്‍ ഉള്ളതെല്ലാം വിറ്റുുപെറുക്കി . ജപ്തിനോട്ടീസ് ലഭിച്ചതോടെ ആകെയുണ്ടായിരുന്ന കിടപ്പാടവും പോകുമെന്നായി.  ഇനി വൃക്ക മാറ്റിവെച്ചാല്‍ മാത്രമേ അലിന് ജീവിതത്തിലേയ്ക്ക് മടങ്ങിവരാനാകൂ. അമ്മയുടെ വൃക്ക ചേരും. പക്ഷേ  ശസ്ത്രക്രിയ നടത്താന്‍ വേണ്ട 15 ലക്ഷം രൂപ എങ്ങനെയുണ്ടാക്കുമെന്ന ആശങ്കയിലാണ് ഈ കുടുംബം.

ശസ്ത്രക്രിയ എത്രയും പെട്ടെന്ന് ചെയ്യണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. സുമനസുകള്‍ കനിഞ്ഞാല്‍ ഈ ചെറുപ്പക്കാരനെ ജീവിതത്തിലേക്ക് മടക്കികൊണ്ടുവരാം.

ആസ്റ്റര്‍ സാം 

AC NO: 67291006614

IFSC : SBIN0070460

എസ്.ബി.ഐ ഉദിയന്‍കുളങ്ങര ശാഖ

ഫോണ്‍: 9947343005

MORE IN KERALA
SHOW MORE