ആദിവാസികളെ തൊഴിൽ രഹിതരാക്കി വനം വകുപ്പ്

attappadi---adiavasi---job
SHARE

അട്ടപ്പാടിയിലെ ആദിവാസികളുടെ തൊഴിലില്ലായ്മക്ക് ആക്കം കൂട്ടി വനം വകുപ്പ്. താല്‍ക്കാലിക വാച്ചര്‍, ഇഡിസി പ്രവര്‍ത്തകന്‍ എന്നീ ജോലികളില്‍ നിന്ന് അട്ടപ്പാടി, സൈലന്റ്്്വാലി പ്രദേശങ്ങളില്‍ ആദിവാസികളെ ഒഴിവാക്കുന്നു. ഇതോടെ കുറച്ചുദിവസമെങ്കിലും മുടക്കമില്ലാതെ കൂലികിട്ടുമെന്ന  ഉറപ്പും ആദിവാസികള്‍ക്ക്നഷ്ടമായി.

അട്ടപ്പാടി, സൈലന്‍റ്്വാലി വനമേഖലകളില്‍ ആദിവാസികള്‍ക്ക് ഏറ്റവും കൂടുതല്‍ജോലി നല്‍കുന്നത് വനം വകുപ്പാണ്. ഫയര്‍ലൈന്‍  നിര്‍മ്മാണം, കാട്ടുതീ തടയാനുള്ള വാച്ചര്‍ ജോലി , ഇക്കോഡെവലപ്്മെന്റ് പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് ഇവ. വിദ്യാര്‍ഥികളുടെ നേച്ചര്‍ക്യാമ്പുകളുടെ നടത്തിപ്പിലും ആദിവാസികളെ ഉള്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി ഈ ജോലികളില്‍ നിന്ന്  ആദിവാസികളെ ഒഴിവാക്കുകയാണെന്നാണ് പരാതി ഉയരുന്നത്. ഇതോടെ ആദിവാസികളുടെ സ്ഥിരവരുമാനം ഗണ്യമായി കുറഞ്ഞു, ഊരുകളില്‍ പട്ടിണിയും കൂടി. 

കാട്ടുതീ തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായതോടെ, സൈലന്റ്്്വാലിയുടെ കരുതല്‍വനമേഖലയില്‍ മാത്രം ഏകദേശം 40 ഹെക്ടര്‍ വനമാണ് കത്തിയത്.  ഇക്കോഡെവലപ്മെന്റ് കമ്മറ്റികളുടെ പ്രവര്‍ത്തനവും കുറഞ്ഞു. വനവിഭവങ്ങളുടെ വില്‍പ്പനക്കുള്ള ഇക്കോഷോപ്പ് വേണ്ടവിധം പ്രവര്‍ത്തിക്കാത്തതും ആദിവാസികളുടെ വരുമാനത്തെ ബാധിച്ചു. 

MORE IN KERALA
SHOW MORE