പൊതുവഴി അടയ്ക്കാൻ സൈന്യത്തിന്റെ നീക്കം; ഇടപെട്ട് റവന്യൂ മന്ത്രി

kannur-road
SHARE

കണ്ണൂർ ടൗണിലെ പൊതുവഴി അടയ്ക്കാനുള്ള സൈന്യത്തിന്റെ നീക്കത്തിൽ സമവായംതേടി റവന്യൂ മന്ത്രിയുടെ ഇടപെടൽ. അഞ്ചുകണ്ടി ആയിക്കര കിലാശേരി റോഡ് സന്ദർശിച്ച മന്ത്രി ഇ.ചന്ദ്രശേഖരൻ പ്രശ്നപരിഹാരം കാണുമെന്ന് നാട്ടുകാർക്ക് ഉറപ്പ് നൽകി. 

വർഷങ്ങളായി സൈന്യവും നാട്ടുകാരും തമ്മിലുള്ള വഴി തർക്കത്തിലാണ് മന്ത്രിയുടെ ഇടപെടൽ. സ്ഥലം സന്ദർശിച്ച് നാട്ടുകാരിൽനിന്ന് നിവേദനം സ്വീകരിച്ചു. ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി പരിഹാരം കാണുമെന്ന് റവന്യൂമന്ത്രി പറഞ്ഞു. 

ജനങ്ങളുടെയും ജില്ലാ ഭരണകൂടത്തിന്റെയും എതിർപ്പ് മറികടന്ന് സൈന്യം വഴി അടയ്ക്കുന്ന ജോലികളുമായി മുൻപോട്ട് പോയത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. കേന്ദ്ര പ്രതിരോധ മന്ത്രലായം നൽകിയ ഉറപ്പെല്ലാം ലംഘിച്ചുകൊണ്ടായിരുന്നു കണ്ണൂർ കന്റോൺമെന്റ് അധികൃതരുടെ വഴിയടയ്ക്കൽ നീക്കം. നൂറ്റിയമ്പത് കുടുംബങ്ങളാണ് ആറുമീറ്റർ വീതിയിലുള്ള റോഡ് ഉപയോഗിക്കുന്നത്. 

MORE IN KERALA
SHOW MORE