റിസോഴ്സ് അധ്യാപകരുടെ സ്ഥിര നിയമനം അനിശ്ചിതത്വത്തിൽ

sabita
SHARE

സംസ്ഥാനത്ത് ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളെ പരിശീലിപ്പിക്കുന്ന റിസോഴ്സ് അധ്യാപകരുടെ സ്ഥിര നിയമനം അനിശ്ചിതത്വത്തില്‍. അധ്യയനവര്‍ഷം അവസാനിക്കാന്‍ രണ്ടുമാസം മാത്രം ശേഷിക്കെ നിയമനാംഗീകാരത്തിനായി വീണ്ടും സര്‍ക്കാരിനെ സമീപിക്കാനൊരുങ്ങുകയാണ് അധ്യാപകര്‍.

നടപ്പു അധ്യയനവര്‍ഷത്തെ കണക്കനുസരിച്ച് പൊതുവിദ്യാലയങ്ങളില്‍ മാത്രമായി ഒരു ലക്ഷത്തോളം ഭിന്നശേഷി വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്.  പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കാനാണ് റിസോഴ്സ് അധ്യാപകരെ നിയമിച്ചത്. എല്ലാ പ്രവൃത്തിദിനങ്ങളിലും വിദ്യാര്‍ഥികള്‍ക്കൊപ്പമാണ് ഈ അധ്യാപകര്‍ ചെലവിടുന്നത്. . സര്‍വശിക്ഷാ അഭ്ിയാന്‍ വൈകല്യമുള്ള കുട്ടികള്‍ക്കായി നടപ്പാക്കുന്ന ഗൃഹാടിസ്ഥാന പഠനപദ്ധതിക്കും  റിസോഴ്സ് അധ്യാപകരാണ് നേതൃത്വം നല്‍കുന്നത്. 

പല വിഭാഗങ്ങളിലും താല്‍ക്കാലിക ജീവനക്കാര്‍ക്കും സ്ഥിരനിയമനം നല്‍കുമ്പോഴും റിസോഴ്സ് അധ്യാപകരെ അവഗണിക്കുന്നുവെന്നാണ് പരാതി. ഉന്നതവിഭ്യാഭ്യാസ യോഗ്യതയുണ്ടായിട്ടും ശമ്പള വര്‍ധന പോലും ഇല്ലാതെ ജോലി ചെയ്യേണ്ട സ്ഥിതിയിലാണ്  അധ്യാപകര്‍. 

MORE IN KERALA
SHOW MORE