നിലംനികത്തി റോഡ് നിര്‍മിച്ച കേസ്; തോമസ് ചാണ്ടി ഒന്നാം പ്രതി

thomas-chandy
SHARE

മുൻ മന്ത്രി തോമസ് ചാണ്ടിയ്ക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കുന്ന വിജലന്‍സ് അന്വേഷണസംഘത്തെ മാറ്റി. ചാണ്ടിയുടെ റിസോർട്ടിലേക്കുള്ള റോഡ് നിർമാണത്തിലെ ക്രമക്കേട് അടക്കമുള്ള ആരോപണങ്ങളിൽ , പ്രാഥമിക പരിശോധന നടത്തി കേസെടുക്കാന്‍ ശുപാര്‍ശ ചെയ്തവരെ മാറ്റിയാണ് തിരുവനന്തപുരം യൂണിറ്റിനു അന്വേഷണ ചുമതല കൈമാറിയത്.സ്വാഭാവികമായ നടപടിയെന്നാണ് വിജിലൻസ് ഡയറക്ടറുടെ പ്രതികരണം. അതേസമയം കേസിൽ തോമസ് ചാണ്ടിയെ ഒന്നാം പ്രതിയാക്കി വിജിലൻസ്, എഫ്.ഐ.ആർ കോടതിയിൽ സമർപ്പിച്ചു. 

മതിയായ കാരണങ്ങൾ ഇല്ലാതെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റരുതെന്ന പ്രാഥമിക തത്വം പോലും പാലിക്കാതെയായിരുന്നു തോമസ്ചാണ്ടി കേസിലെ അന്വേഷണസംഘത്തെ ഒന്നാകെ ലോക്നാഥ് ബഹ്റ മാറ്റിയത്. തുടക്കത്തിലെ തന്നെ അന്വേഷണ രീതിയോട് ഡി.ജി.പിയ്ക്ക് യോജിപ്പില്ലായിരുന്നു. വിജിലൻസ് റേഞ്ച് എസ്.പി ,എം.ജോൺസൺ ജോസഫന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു പ്രാഥമിക പരിശോധനയ്ക്കുശേഷം അഴിമതി നിരോധന നിയമപ്രകാരമുൾപ്പെടയുള്ള വകുപ്പുകൾ ചുമത്തി കേസെടുക്കാൻ നിർദേശിച്ചത്. നെൽവയൽ നീർത്തട സംരക്ഷണ നിയമ ലംഘിച്ചാണ് വയൽ നികത്തി റിസോർട്ടിലേക്ക് റോഡ് നിർമിച്ചതെന്നും കണ്ടെത്തിയിരുന്നു. ഇതുൾപ്പെടെ ആദ്യം സമർപ്പിച്ച റിപ്പോർട്ട് സ്വീകരിക്കാതെ കൂടുതൽ അന്വേഷണം നടത്താൻ ഡി.ജി.പി നിർദേശിച്ചു. എന്നാൽ കേസെടുക്കണമെന്ന മുൻ നിലപാടിൽ എസ്.പി.ജോൺസൺ ജോസഫ് ഉറച്ചു നിന്നു.ഇതോടെയാണ് കേസെടുത്ത് അന്വേഷിക്കുന്നതിലേക്ക് കാര്യങ്ങളെത്തിയത്. അന്വേഷണം പുരോഗമിക്കുമ്പോഴാണ് അന്വേഷണ സംഘത്തെ മാറ്റി തിരുവനന്തപുരം പ്രത്യേക യൂണിറ്റ് എസ്.പി ,കെ.ഇ.ബൈജുവിനെ അന്വേഷണ ചുമതയേൽപ്പിച്ചത്. തീരുമാനത്തിനുപിന്നിൽ ഗൂഢാലോചനയെന്ന് പരാതിക്കാരൻ ആരോപിച്ചു. 

 അതേസമയം തോമസ് ചാണ്ടിയുൾപ്പെടെ ഇരുപതുപേരെ പ്രതിയാക്കി അന്വഷണസംഘം കോട്ടയം വിജിലൻസ് കോടതിയിൽ എഫ്.ഐ.ആർ സമർപ്പിച്ചു. മുൻ കലക്ടർമാരായ പി.വേണുഗോപാലും,സൗരഭ് ജയി കേസിൽ രണ്ടും മൂന്നും പ്രതികളാണ്. അന്വേഷണസംഘത്തെ മാറ്റിയ കാര്യത്തിൽ ഇടപെടാനില്ലെന്ന്പറഞ്ഞ കോടതി ഏപ്രിൽ 19 നു റിപ്പോർട്ട് സമർപ്പിക്കണമെന്നും വിജിലൻസിനോടു നിർദേശിച്ചു. 

MORE IN BREAKING NEWS
SHOW MORE