സ്വന്തം മണ്ഡലത്തിലെ ഭൂമി പ്രശ്നത്തില്‍ കണ്ണടച്ച് റവന്യുമന്ത്രി

E-Chandrasekharan1
E Chandrasekharan , CPI - LDF candidate for Kanhangad assembly constituency 03/ 2016
SHARE

കാസര്‍കോട് അത്തിയടുക്കത്തെ ഭൂമി പ്രശ്നത്തില്‍ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് പ്രദേശത്തെ കര്‍ഷക സമൂഹം. സ്വന്തം മണ്ഡലത്തിലെ കര്‍ഷകരുടെ പ്രശ്നമായിട്ടും റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന്‍ പ്രശ്നത്തില്‍ കാര്യക്ഷമമായ ഇടപെടല്‍ നടത്തുന്നില്ലെന്നും ആക്ഷേപമുണ്ട്. 

മാറിമാറി വന്ന സര്‍ക്കാരുകള്‍ക്ക് മുന്നില്‍ പരാതിയുമായി എത്തിയപ്പോഴെല്ലാം കാസര്‍കോട് അത്തിയടുക്കത്തെ ഭൂമിപ്രശ്നത്തില്‍ വേണ്ടത് ചെയ്യാന്‍ ജില്ലാ കലക്ടറെ ചുമതലപ്പെടുത്തി മുഖ്യമന്ത്രിമാര്‍ അടക്കമുള്ളവര്‍ കൈകഴുകുകയായിരുന്നു. കോടതിയുടെ പരിഗണനയിലുള്ള പ്രശ്നം എന്ന വാചകത്തില്‍ ഉദ്യോഗസ്ഥരെല്ലാം കര്‍ഷകദുരിതത്തിന്റെ ഫയല്‍ ക്ലോസ് ചെയ്തു. 

റിലേനിരാഹാം ഉള്‍പ്പെടെയുള്ള ശക്തമായ പ്രതിക്ഷേധ പരിപാടികള്‍ സംഘടിപ്പാക്കാനാണ് കര്‍ഷകരുടെ തീരുമാനം. കുടുംബങ്ങള്‍ ഒന്നാകെ പ്രതിഷേധവുമായി തെരുവിലിറങ്ങും. പ്രശ്നത്തില്‍ കര്‍ഷകര്‍ക്ക് അനുകൂലമായ നിലപാടാണ് ബളാല്‍ പ‍ഞ്ചായത്തിനുമുള്ളത്. 

1977 ന് മുമ്പ് കൈവശമുള്ള ഭൂമിയുടെ നികുതി സ്വീകരിക്കണമെന്ന കേന്ദ്രനയം അത്തിയടുക്കത്തും നടപ്പാക്കണം. അതല്ലെങ്കില്‍ വനഭൂമിയായി ഉള്‍പ്പെടുത്തിയ 20 ഹെക്ടര്‍ ഭൂമി ഡി നോട്ടിഫൈ ചെയ്യണം. ഇതു രണ്ടുമാണ് സര്‍ക്കാരിന് മുന്നിലുള്ള പോംവഴികള്‍. പ്രശ്നത്തില്‍ നിന്ന് ശാശ്വതമായ മോചനം വേണമെന്ന് മാത്രമാണ് ഈ കുടിയേറ്റ കര്‍ഷകരുടെ ആവശ്യം. 

MORE IN KERALA
SHOW MORE