ലോക കേരളം സഭയിൽ എകെജിയെ അനുസ്മരിച്ചു മുഖ്യമന്ത്രി

Thumb Image
SHARE

ലോക കേരളം സഭയിൽ എകെജിയെ അനുസ്മരിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ. എകെജി തുറന്നിട്ട വഴികളിലൂടെയാണ് പാര്‍ലമെന്റ് സഞ്ചരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മുൻനിരയിൽ ഇരിപ്പിടം കിട്ടിയില്ലെന്ന പ്രതിപക്ഷ ഉപനേതാവ് എം കെ മുനീറിന്റെ പരാതിയോടെ ആയിരുന്നു ലോക കേരള സഭയുടെ തുടക്കം. 

എകെജിക്കെതിരെ വി ടി ബൽറാം നടത്തിയ വിവാദ പരമാർശത്തിന്റെ പശ്ചാത്തലത്തിൽ ആയിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ. എകെജിക്ക് പാർലിമെന്റ് പുറത്തു ജീവിക്കുന്നവരുടെ മനോവിചാരങ്ങൾ അലയടിക്കേണ്ട ഇടമായിരുന്നുവെന്നു പിണറായി പറഞ്ഞു. അതേസമയം ബൽറാം സഭയിൽ എത്തിയിരുന്നില്ല. 

സീറ്റുകൾ ക്രമീകരിച്ചതിൽ അവഗണന ഉണ്ടായി എന്ന് ആരോപിച്ചായിരുന്നു തുടക്കത്തിൽ തന്നെ എം കെ മുനീർ ഇറങ്ങിപ്പോയത്. വ്യവസായികൾക്ക് പിന്നിലായി ഇരിപ്പിടം ഒരുക്കിയതാണ് പ്രകോപനം. മുൻനിരയിൽ ഇരിപ്പിടം നൽകിയാണ് മുനീറിനെ അനുനയിപ്പിച്ചത്. എം എ യൂസഫലി ഉൾപ്പെടെ പ്രവാസലോകത്തെ നിരവധി പ്രമുഖർ സഭയിൽ ആശയങ്ങൾ പങ്കുവെച്ചു. 

മലയാളി ജനപ്രതിനിധികളും, കേരളീയ പ്രവാസികളുടെ പ്രതിനിധികളും ഉൾപ്പെടെ 351 പേരാണ് രണ്ടു ദിവസം നീളുന്ന ലോക കേരള സഭയിൽ പങ്കെടുക്കുന്നത്. 

MORE IN KERALA
SHOW MORE