ഹെലികോപ്റ്റര്‍ വിവാദം; പണം അനുവദിക്കാന് നിര്‍ദേശം നല്‍കിയത് താനാണെന്ന് മുന്‍ചീഫ്‌സെക്രട്ടറി

Thumb Image
SHARE

മുഖ്യമന്ത്രിയുടെ വിവാദ ഹെലികോപ്റ്റര്‍ യാത്രക്ക് ചെലവായ പണം ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് അനുവദിക്കാന്‍, റവന്യൂ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയത് താനാണെന്ന് മുന്‍ചീഫ് സെക്രട്ടറി കെ.എം.എബ്രഹാം. ഇതില്‍ ചട്ടവിരുദ്ധമായി ഒന്നും ഇല്ല. അതേസമയം മന്ത്രിസഭാ യോഗം വിഷയം ചര്‍ച്ച ചെയ്തില്ല. 

തൃശ്ശൂരിലെ പാര്‍ട്ടി സമ്മേളന വേദിയില്‍ നിന്ന് ഒൗദ്യോഗിക യോഗങ്ങളില്‍ പങ്കെടുക്കാന്‍ തിരുവനന്തപുത്തേക്കും , തിരികെ പാര്‍ട്ടി സമ്മേളനത്തിലേക്കും മുഖ്യമന്ത്രി നടത്തിയ ഹെലികോപ്റ്റര്‍ യാത്രക്ക് ദുരന്ത നിവാരണഫണ്ടില്‍ നിന്ന് പണം അനുവദിച്ചതിനെ പൂര്‍ണ്ണമായും ന്യായീകരിച്ച് മുന്‍ചീഫ് സെക്രട്ടറി കെ.എം.എബ്രാഹാം രംഗത്തെത്തി. ദുരിതാതശ്വാസ ഫണ്ടിലേക്ക് സംസ്ഥാന വിഹിതമായി നല്‍കുന്ന പത്തു ശതമാനത്തില്‍ നിന്നാണ് മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍യാത്രക്കുള്ള പണം അനുവദിച്ചത്. ഇതും പൊതുഭരണ ഫണ്ടില്‍ നിന്ന് പണം നല്‍കുന്നതും ഒരുപോലെയാണ്, രണ്ടും സര്‍ക്കാര്‍ഖജനാവില്‍നിന്നാണെന്നും കെ.എം.എബ്രഹാം അഭിപ്രായപ്പെട്ടു. മുന്‍പും ഇത്തരത്തില്‍ ഫണ്ട് ഉപയോഗിച്ചിട്ടുണ്ട്. പണം അനുവദിക്കാന്‍ ഉത്തരവു നല്‍കിയ അഡിഷണല്‍ചീഫ് സെക്രട്ടറി എി.എച്ച്.കുര്യനെ സംരക്ഷിക്കുന്ന തരത്തില്‍സാങ്കേതികതയാണ് കെ.എം.എബ്രഹാം പറയുന്നതെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. അതേസമയം ഹെലികോപ്റ്റര്‍ യാത്രവിവാദം മന്ത്രി സഭ ചര്‍ച്ചചെയ്തില്ല. ഹെലികോപ്റ്റര്‍ യാത്രക്കുള്ള പണം പാര്‍ട്ടി നല്‍കേണ്ടതില്ല എന്ന നിലപാട് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് കൈക്കൊണ്ടതോടെ സര്‍ക്കാരിന് മുന്നില്‍പുതിയ കുരുക്ക് രൂപപപ്പെട്ടു. ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് പണം നല്‍കിക്കൊണ്ടുള്ള ഉത്തരവ് റദ്ദുചെയ്തിരുന്നു. ഇനി ഇതേ ഉത്തരവ് വീണ്ടും പുറപ്പെടുവിക്കാനാവില്ല. പൊതുഭരണ ഫണ്ടില്‍ നിന്ന് പണം നല്‍കുന്നതിനെ കുറിച്ച് ആലോചിക്കേണ്ടിയും വരും. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യവും ദുര്‍ബലമാകും. 

MORE IN KERALA
SHOW MORE