സജി ബഷീര്‍ കുലുങ്ങില്ല; അത്രയ്ക്കുണ്ട് ഇടത്-വലത് കൂട്ട്, ഇതാ തെളിവ്

saji
SHARE

അഴിമതിക്കേസുകളില്‍ പ്രതിയായ സജി ബഷീര്‍ നടത്തിയ അനധികൃത നിയമനങ്ങള്‍ക്ക് രാഷ്ട്രീയ നേതൃത്വത്തിന്റെ കൂട്ട്. അനധികൃതമായി നിയമനം നല്‍കിയ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യണമെന്ന വിജിലന്‍സ് നിര്‍ദേശം ഇടത് വലത് സര്‍ക്കാരുകള്‍ നടപ്പാക്കിയില്ല. പകരം ശമ്പള വര്‍ധനയോടെ സ്ഥാനക്കയറ്റം നല്‍കി. നിയമന അഴിമതിയുടെ കൂടുതല്‍ തെളിവുകള്‍ മനോരമ ന്യൂസിന്.

സിഡ്കോയില്‍ മാനേജിങ് ഡയറക്ടറായിരുന്നപ്പോള്‍ നടത്തിയ അനധികൃത നിയമനങ്ങള്‍ സജി ബഷീറിനെതിരായ അഴിമതി കേസുകളില്‍ പ്രധാനപ്പെട്ടവയാണ്. അങ്ങിനെ നടത്തിയ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ നിയമനം സകല നിയമങ്ങളും ലംഘിച്ചാണെന്ന് രേഖകള്‍ തെളിയിക്കുന്നു. 

2007ല്‍ ഇല്ലാത്ത തസ്തിക സൃഷ്ടിച്ച് സര്‍ക്കാരിന്റെ പോലും അനുമതിയില്ലാതെയായിരുന്നു രണ്ട് അസി.ജനറല്‍ മാനേജരെ സജി ബഷീര്‍ നിയമിച്ചത്. പുതിയ തസ്തികയ്ക്ക് വേണ്ട സാധുത പഠനമോ വര്‍ക് സ്റ്റഡിയോ നടത്തിയില്ല. പരീക്ഷ നടത്താതെ സജി ബഷീറടങ്ങിയ മൂന്നംഗസമിതി ഉദ്യോഗസ്ഥരെ തിരഞ്ഞെടുത്തു. ഇങ്ങിനെ ഒട്ടേറെ ക്രമക്കേടുകള്‍  അന്വേഷണത്തില്‍ കണ്ടെത്തി. 

സജി ബഷീറിനൊപ്പം പല അഴിമതി കേസുകളിലും  കൂട്ടുപ്രതികളായത് ഇതേ ഉദ്യോഗസ്ഥര്‍. ഇതോടെ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് 2015 മാര്‍ച്ചില്‍ സസ്പെന്‍ഡ് ചെയ്യണമെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കി. ഇടത് രെത്തിയ ശേഷവും വിജിലന്‍സ് തെറ്റ് ചൂണ്ടിക്കാട്ടി. പക്ഷെ നടപടിയൊന്നുമുണ്ടായില്ലെന്ന് മാത്രമല്ല, ഒരാള്‍ രണ്ട് തവണയും മറ്റൊരാള്‍ ഒരുതവണയും സ്ഥാനക്കയറ്റം നേടി ഇപ്പോളും സിഡ്കോയില്‍ തുടരുന്നു.  

ഇത്തരം അഴിമതികള്‍  നടത്താന്‍ സാധ്യതയുള്ള അധികാരക്കസേരിയിലാണ് സജി ബഷീര്‍ വീണ്ടുമെത്തിയിരിക്കുന്നതെന്ന് മനസിലാക്കുമ്പോഴാണ് രാഷ്ട്രീയ പിന്‍ബലം വ്യക്തമാകുന്നത്. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.