ബല്‍റാമെത്തി; കല്ലേറ്, സംഘര്‍ഷം, ലാത്തിയടി: കൂറ്റനാട്ട് തെരുവുയുദ്ധം-വിഡിയോ

balaram
SHARE

എകെജി വിവാദത്തിൽ തൃത്താല എംഎൽഎ വി.ടി ബൽറാമിനെതിരെയുള്ള സിപിഎം പ്രതിഷേധം സംഘർഷത്തിലും ലാത്തിച്ചാർജിലും കലാശിച്ചു. പൊലീസുകാർ ഉൾപ്പെടെ ഇരുപതു പേർക്ക് പരുക്കേറ്റു. കൂറ്റനാട് കാത്തിരത്താണിയിലെ സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനമായിരുന്നു ചടങ്ങ്. സിപിഎമ്മിന്റെ ഭീഷണിക്ക് മുന്നിൽ തളരില്ലെന്ന് വിടി ബൽറാം പറഞ്ഞു. 'ഗോപാലസേന'യ്ക്ക് കീഴടങ്ങില്ല എന്ന് ബല്‍റാം ഫെയ്ബുക്കിലും കുറിച്ചു . 

നേരത്തെ സംഘടിച്ചു നിന്ന് മുദ്രാവാക്യം വിളിച്ച സിപിഎം പ്രവർത്തകരെ മറികടക്കാൻ യുഡിഎഫ് പ്രർത്തകരോടൊപ്പമാണ് വിടി ബൽറാം വന്നിറങ്ങിയത്. തുടർന്ന് ചീമുട്ടയേറും കല്ലേറും ചാത്തിചാർജുമായി മണിക്കൂറുകളോളം തെരുവ് യുദ്ധം. നാമമാത്രമായ പൊലീസിന് ഇരുപക്ഷത്തെയും പ്രവർത്തകരെ നിയന്ത്രിക്കാനായില്ല. സംഘർഷത്തിനിടെ എംഎൽഎ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. സിപിഎമ്മിന്റെ ഭീഷണിക്ക് മുന്നിൽ തളരില്ലെന്ന് വിടി ബൽറാം ആവർത്തിച്ചു 

പട്ടാമ്പി എസ്ഐ സുരജ് ഉൾപ്പെടെ ആറു പൊലീസുകാർക്കും മാധ്യമ പ്രവർത്തകർക്കും പാർട്ടി പ്രവർത്തകർക്കും വഴിയാത്രക്കാർക്കും പരുക്കേറ്റു. എംഎൽഎയുടെ കാറിന്റെ ഉൾപ്പെടെ വാഹനങ്ങളുടെ ചില്ലുകൾ തകർന്നു. പ്രവർത്തകരെ നീക്കാനുള്ള പൊലീസ് ശ്രമം പല ഘട്ടങ്ങളിലും പരാജയപ്പെട്ടു. പൊലീസ് സംരക്ഷണം ലഭിച്ചില്ലെന്ന് എംഎൽഎ കോട്ടയ്ക്കലിൽ പറഞ്ഞു. 

വിടി ബൽറാം മാപ്പു പറയും വരെ പ്രക്ഷോഭം തുടരുമെന്ന് സിപിഎം അറിയിച്ചു. നിലപാടിൽ ഉറച്ച് വിടി ബൽറാം. പ്രതിഷേധം തുടരുമെന്ന് സിപിഎം. തൃത്താല നിയോജക മണ്ഡലത്തിൽ നാളെ യുഡിഎഫ് ഹർത്താൽ . 

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.