സിപിഎം കുടിയിറക്കിയ ദലിത് കുടുംബത്തിന് സിപിഐ അഭയമേകും

Thumb Image
SHARE

കുമളി മുരുക്കടിയില്‍ സിപിഎം കുടിയിറക്കിയ ദലിത് കുടുംബത്തിന് സിപിഐ അഭയമേകും. സിപിഎം പാര്‍ട്ടി ഓഫിസാക്കിയ വീട് വീണ്ടെടുക്കുന്നതുവരെ കുടുംബത്തെ വാടകവീട്ടില്‍ താമസിപ്പിക്കാനാണ് സിപിഐ നേതൃത്വത്തിന്റെ തീരുമാനം. സംഭവം വിവാദമായതോടെ കേസ് ഒതുക്കി തീര്‍ക്കാന്‍ സിപിഎം നേതൃത്വവും നടപടികള്‍ ഊര്‍ജിതമാക്കി. 

വസ്ത്രങ്ങളും വീട്ടുപകരണങ്ങളും വിട്ടുനല്‍കാതെയാണ് മാരിയപ്പനെയും കുടുംബത്തേയും സ്വന്തം വീട്ടില്‍ നിന്ന് സിപിഎമ്മുകാര്‍ ആട്ടി ഇറക്കിയത്. സിപിഎം പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ പരിക്കേറ്റ മാരിയപ്പനും കുടുംബത്തിനും ആശുപത്രി വിട്ടാല്‍ പോകാന്‍ മറ്റൊരിടമില്ല. ഈ സാഹചര്യത്തിലാണ് സിപിഐ പ്രാദേശിക നേതൃത്വം കുടുംബത്തിന്റെ സംരക്ഷണം ഏറ്റെടുത്തത്. കുമളി ടൗണില്‍ ഒരു വാടക വീടും പാര്‍ട്ടി നേതൃത്വം തരപ്പെടുത്തി. ബുധനാഴ്ച വൈകിട്ടാണ് മൂന്ന് വയസ് പ്രായമുള്ള രണ്ട് പെണ്‍മക്കള്‍ അടങ്ങുന്ന മാരിയപ്പന്റെ കുടുംബത്തെ ബ്രാഞ്ച് സെക്രട്ടറി ബിനീഷ് ദേവിന്റെ നേതൃത്വത്തില്‍ ഇറക്കിവിട്ടത്.

വീടിനെ ചൊല്ലി മാരിയപ്പനും ബന്ധു മുഹമ്മദ് സല്‍മാനും തമ്മിലുള്ള തര്‍ക്കത്തിലായിരുന്നു സിപിഎമ്മിന്റെ ഇടപെടല്‍. മാരിയപ്പനെയും കുടുംബത്തെയും ഇറക്കിവിടരുതെന്ന കോടതി ഉത്തരവ് ലംഘിച്ചിട്ടും കുമളി പൊലീസ് വിഷയത്തില്‍ ഇടപ്പെട്ടില്ല. എസ് സി എസ്ടി കമ്മിഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതോടെ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കാന്‍ പൊലീസ് നിര്‍ബന്ധിതരായി. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെങ്കിലും പ്രതികളെ അറസ്റ്റ് ചെയ്യേണ്ടെന്നാണ് തീരുമാനം. പ്രശ്‌നം ഒതുക്കി തീര്‍ക്കാന്‍ പൊലീസ് തന്നെ സിപിഎം നേതൃത്വത്തിന് ഉപദേശം നല്‍കി. അന്വേഷണത്തിനായി കോടതി നിയോഗിച്ച കമ്മീഷനെ തെറ്റിദ്ധരിപ്പിക്കാനും സിപിഎം നേതാക്കള്‍ ശ്രമം നടത്തി. കമ്മിഷന്‍ എത്തുന്നതിന് മുമ്പ് പാര്‍ട്ടി ഓഫിസെന്ന ബോര്‍ഡ് നീക്കം ചെയ്തു. കോടതിയലക്ഷ്യത്തിനുള്ള കേസില്‍ നിന്ന് രക്ഷപ്പെടുകയാണ് നേതാക്കളുടെ ലക്ഷ്യം. കൊട്ടാക്കമ്പൂര്‍ വിഷയത്തില്‍ സിപിഐയെ കടന്നാക്രമിച്ച സിപിഎമ്മിനോട് വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിലാണ് സിപിഐ ജില്ലാ നേതൃത്വം. 

എനിക്കൊന്നുമറിയില്ല; ജില്ലാ സെക്രട്ടറിയോടു ചോദിക്കൂ:എം.എം. മണി

കുമളിയില്‍ ദലിത് കുടുംബത്തെ വീട്ടില്‍ നിന്ന് ഇറക്കി വിട്ടത് പാര്‍ട്ടി അറിവോടെയായിരിക്കില്ലെന്ന് മന്ത്രി എം.എം.മണി പ്രതികരിച്ചു. ഇക്കാര്യത്തില്‍ എന്തെങ്കിലും അറിയണമെങ്കില്‍ ജില്ലാ സെക്രട്ടറിയോട് ചോദിക്കണം. തനിക്ക് ഇതിനെക്കുറിച്ച് ഒന്നുമറിയില്ലെന്നും എം.എം.മണി

MORE IN BREAKING NEWS
SHOW MORE