കോൺഗ്രസ് പ്രവര്‍ത്തകർ തമ്മിൽ ഗ്രൂപ്പ് തിരിഞ്ഞ് സംഘർഷം

Thumb Image
SHARE

പടയൊരുക്കം സമാപനസമ്മേളത്തിനു പിന്നാലെ പ്രവര്‍ത്തകര്‍ തമ്മില്‍ ഗ്രൂപ്പു തിരിഞ്ഞ് സംഘര്‍ഷം. കെ എസ് യു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ അഞ്ചു പേര്‍ക്ക് കുത്തേറ്റു. എ ഐ ഗ്രൂപ്പു തര്‍ക്കവും ഫേസ് ബുക്ക് കമന്റിനെച്ചൊല്ലിയുള്ള വ്യക്തി വൈരാഗ്യവുമാണ് സംഘര്‍ഷത്തിനു കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 

പടയൊരുക്കം സമാപനശേഷം സെക്രട്ടേറിയറ്റിനു മുമ്പിലായിരുന്നു സംഘര്‍ഷം. കെ എസ് യു ജില്ലാ സെക്രട്ടറി ആദേഷ് സുധര്‍മ്മന് ഇടതു കൈയ്ക്ക് കുത്തേററു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എച്ച് നജീമിന് തലയ്ക്കാണ് പരുക്ക്. ഇരുവരും എ ഗ്രൂപ്പുകാരാണ്. അതേസമയം ഐ ഗ്രൂപ്പുകാരായ മൂന്നു പേര്‍ക്കും സംഘര്‍ഷത്തില്‍ പരുക്കേറ്റു. കെ എസ് യു പ്രവര്‍ത്തകരായ നജ്മല്‍ അഖില്‍ എന്നിവരെ കുത്തേറ്റ നിലയിലും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഫായിസിനെ വെട്ടേറ്റ നിലയിലും മെഡിക്കല്‍ കോളേജില്‍ പ്രേവേശിപ്പിച്ചു. എ ഗ്രൂപ്പുകാര്‍ സംഘം ചേര്‍ന്ന് ആക്രമിച്ചെന്നാണ് ഇവരുടെ മൊഴി. കണ്‍ടോന്റ്മെന്റ് പൊലീസിനാണ് അന്വേഷണച്ചുമതല. 

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.