കക്കാടംപൊയില്‍ വിവാദ പാര്‍ക്കിന് സമീപത്തെ റോപ്‍വേ ക്രമവല്‍ക്കരികാന്‍ നീക്കം

Thumb Image
SHARE

പി.വി അന്‍വര്‍ എം.എല്‍.എയുടെ കോഴിക്കോട് കക്കാടംപൊയിലിലെ വിവാദ പാര്‍ക്കിന് സമീപം നിര്‍മിച്ച റോപ് വേ ക്രമവല്‍ക്കരിച്ച് നല്‍കാന്‍ ഊര്‍ങ്ങാട്ടിരി പഞ്ചായത്തിന്റെ നീക്കം. റോപ് വേയുടെ പ്ലാറ്റ് ഫോമുകള്‍ നിര്‍മിച്ചത് സാധൂകരിക്കണമെന്നാവശ്യപ്പെട്ട് എം.എല്‍.എയുടെ ഭാര്യ പിതാവ് നല്‍കിയ അപേക്ഷയില്‍ വിവിധ വകുപ്പുകളുടെ അനുമതിപത്രങ്ങള്‍ ഹാജരാക്കാനാണ് പഞ്ചായത്ത് നോട്ടീസ് നല്‍കിയിരിക്കുന്നത്. റോപ് വേ നിര്‍മാണം അനധികൃതമാണെന്ന് നോട്ടീസ് നല്‍കി രണ്ടുമാസത്തിന് ശേഷമാണ് പഞ്ചായത്തിന്റെ പുതിയ നടപടി 

റോപ് വേയ്ക്ക് അനുമതി നല്‍കാന്‍ പഞ്ചായത്ത് രാജ് നിയമത്തില്‍ വകുപ്പില്ലാത്തിനാല്‍ പ്ലാറ്റ് ഫോമുകള്‍ക്ക് കെട്ടിട നമ്പറിനായാണ് എം.എല്‍.എയുടെ ഭാര്യ പിതാവ് പഞ്ചായത്തിനെ സമീപിച്ചത്. അപേക്ഷ പരിഗണിച്ച അസിസ്റ്റന്‍റ് എന്‍ജിനിയര്‍ കൃത്യമായ അളവുകള്‍ രേഖപെടുത്തി നല്‍കാനും ഫയര്‍ഫോഴ്സിന്റെ എന്‍.ഒ.സി സമര്‍പ്പിക്കാനും കഴിഞ്ഞ ഓഗസ്റ്റ് ഇരുപത്തിയെട്ടിന് നോട്ടീസ് നല്‍കി. 

കഴിഞ്ഞ ജൂണില്‍ ഇതേ പഞ്ചായത്ത് നല്‍കിയ മറ്റൊരു കത്ത് കൂടി കാണുക. കെട്ടിട നിര്‍മാണ അനുമതിയുടെ മറവില്‍ റോപ് വേ നിര്‍മിച്ചതിെനതിരെ നടപടി സ്വീകരിക്കാതിരിക്കാന്‍ വിശദീകരണം നല്‍കണമെന്നാണ് കത്തില്‍ പറയുന്നത് 

കെട്ടിട നമ്പര്‍ ആവശ്യപ്പെടുന്നത് റോപ് വേയ്ക്കാണെന്ന് വ്യക്തമാണെങ്കിലും എം എല്‍.എയുടെ കുരുട്ടുബുദ്ധിയ്ക്ക് പഞ്ചായത്തും കൂട്ടുനില്‍ക്കുകയാണെന്ന് ഇതില്‍ നിന്നും പകല്‍ പോലെ വ്യക്തം 

MORE IN KERALA
SHOW MORE