പി.വി അൻവർ തടയണ നിർമിച്ചത് പഞ്ചായത്തിന്റെ അനുമതിയില്ലാതെ

Thumb Image
SHARE

പി.വി അൻവർ എം.എൽ.എ ചീങ്കണ്ണിപ്പാലിയിൽ തടയണ നിർമിച്ചത് പഞ്ചായത്തിന്റെ അനുമതിയില്ലാതെ. ഊർങ്ങാട്ടിരി പഞ്ചായത്ത് സെക്രട്ടറി ആർ.ഡി.ഒ ക്ക് സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം ഉള്ളത്.റിപ്പോർട്ടിന്റെ പകർപ്പ് മനോരമ ന്യൂസിന് ലഭിച്ചു. 

ഊർങ്ങാട്ടിരി പഞ്ചായത്ത് സെക്രട്ടറി പെരിന്തൽമണ്ണ ആർ.ഡി.ഒ ക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പി.വി.അൻവർ എം.എൽ.എക്ക് 2015 ജൂൺ - ജൂലൈ മാസങ്ങളിലായി തടയണ നിർമിക്കാൻ യാതൊരു അനുമതിയും പഞ്ചായത്ത് നൽകിയിട്ടില്ലെന്ന് വ്യക്തമാക്കുന്നു. കോൺക്രീറ്റും കല്ലും ഉപയോഗിച്ചായിരുന്നു തടയണ നിർമിച്ചത്.അനധികൃതമായാണ് തടയണ നിർമിച്ചതെന്ന് അന്നു തന്നെ മനോരമ ന്യൂസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. 

തുടർന്ന് അത് പൊളിച്ചുമാറ്റാൻ അന്നത്തെ കലക്ടർ നിർദേശവും നൽകി. എന്നാൽ അത് നടപ്പായില്ലെന്നു മാത്രമല്ല ഇത് വൈകിപ്പിക്കുന്ന നടപടിയാണ് പിന്നീട് ഉണ്ടായത്.ഏറ്റവും ഒടുവിൽ പെരിന്തൽമണ്ണ ആർ.ഡി.ഒയുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകൾ സ്ഥലം പരിശോധിച്ചു. ഈ പരിശോധനാ റിപ്പോർട്ടും ഇതുവരെ സമർപ്പിച്ചിട്ടില്ല. ഇതിന് കാരണമായി ആർ.ഡി.ഒ പറഞ്ഞത് ഊർങ്ങാട്ടിരി പഞ്ചായത്ത് ഇതുവരെ റിപ്പോർട്ട് നൽകിയിട്ടില്ല എന്നാണ്. 

എന്നാൽ ഇതുവരെ റിപ്പോർട്ട് ആർ.ഡി.ഒ ആവശ്യപ്പെട്ടിരുന്നില്ലെന്ന മറുപടിയാണ് പഞ്ചായത്ത് നൽകിയത്.പഞ്ചായത്തിന്റെ റിപ്പോർട്ട് കിട്ടിയ സാഹചര്യത്തിൽ ആർ.ഡി.ഒ കലക്ടർക്ക് ഉടൻ റിപ്പോർട്ട് കൈമാറിയേക്കും അനധികൃതമാണെന്നും പഞ്ചായത്ത് അനുമതി ഇല്ലെന്നും കണ്ടെത്തിയ സാഹചര്യത്തിൽ തുടർനടപടിക്കായുള്ള ഇഛാശക്തിയാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഇനി വേണ്ടത് 

സ്പീക്കര്‍ വിശദീകരണം തേടും

പരിസ്ഥിതി നിയമം ലംഘിച്ചിട്ടും പരിസ്ഥിതി സമിതി അംഗമായി തുടരുന്നതില്‍ പി.വി.അന്‍വര്‍ എംഎല്‍എയോട് സ്പീക്കര്‍ വിശദീകരണം തേടും. അതിനുശേഷം തുടര്‍നടപടികളെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. മനോരമ ന്യൂസ് വാര്‍ത്തയെത്തുടര്‍ന്നാണ് നടപടി.  ഇക്കാര്യം ഉന്നയിച്ച്  വി.എം.സുധീരന്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കിയിരുന്നു. 

എം.എല്‍.എയുടെ പാര്‍ക്കില്‍ വൈദ്യുതി മോഷണവും

പി.വി. അൻവർ എംഎൽഎയുടെ വാട്ടർതീം പാർക്കിൽ നിര്‍മാണത്തിനായി എടുത്ത താല്‍കാലിക കണക്ഷനില്‍ നിന്ന് ഓഫിസിലും  ഹോട്ടലിലും വൈദ്യുതി ഉപയോഗിച്ചു. മോഷണം കണ്ടെത്തിയത് ആന്റി പവര്‍ തെഫ്റ്റ് സ്ക്വാഡിന്‍റെ പരിശോധനയില്‍. ഒരു ലക്ഷത്തി ഏഴായിരം രൂപ പിഴയടക്കാന്‍ നോട്ടിസ്

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.