സിമന്റിന് കൃത്രിമക്ഷാമം; നടപടിയുമായി സംസ്ഥാനസർക്കാർ

Thumb Image
SHARE

സിമന്റിന് കൃത്രിമക്ഷാമം സൃഷ്ടിച്ച് വിലവർധിപ്പിക്കാനുള്ള കമ്പനികളുടെ നീക്കത്തിനെതിരെ സംസ്ഥാനസർക്കാർ. ഇക്കാര്യം അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ വ്യവസായവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകി. മനോരമ ന്യൂസ് വർത്തയെതുടർന്നാണ് വ്യവസായമന്ത്രിയുടെ ഇടപെടൽ.

ആവശ്യത്തിന് സിമന്റ് വിപണിയിലെത്തിക്കാതെ കമ്പനികൾ സംഘടിതമായി വിലഉയർത്താൻ ശ്രമിക്കുന്നത് മനോരമ ന്യൂസ് വാർത്തയാക്കിയതിനെ തുടർന്നാണ് പ്രശ്നത്തിൽ വ്യവസായമന്ത്രിയുടെ ഓഫിസ് അടിയന്തരമായി ഇടപെട്ടത്. വിപണിയിലെ സിമന്റ് ലഭ്യതയും വിലവർധനയും പരിശോധിച്ച് അടിയന്തര റിപ്പോർട്ട് നൽകാൻ വ്യവസായവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പോൾ ആന്റണിയോട് മന്ത്രി എ.സി.മൊയ്തീൻ നിർദേശിച്ചു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടിയുണ്ടാകുമെന്ന് മന്ത്രിയുടെ ഓഫിസ് അറിയിച്ചു. 

 ഒരുചാക്ക് സിമന്റിന്റെ വില 330 രൂപവരെയായി താഴ്ന്നതോടെയാണ് കമ്പനികൾ വിപണിയിൽ കൃത്രിമക്ഷാമം സൃഷ്ടിച്ചു തുടങ്ങിയത്. ഇതോടെ ഒരാഴ്ച കൊണ്ട് സിമന്റ് വില കിലോയ്ക്ക് 350 മുതൽ 370 രൂപ വരെയായി ഉയർന്നിരുന്നു. അപ്രതീക്ഷിതമായി സിമന്റ് വില 40 രൂപവരെ കൂടിയത് നിർമാണമേഖലയ്ക്ക് തിരിച്ചടിയാകുകയും ചെയ്തു.

MORE IN KERALA
SHOW MORE