കലക്ടറുടെ റിപ്പോർട്ടിനെതിരെയുള്ള തോമസ് ചാണ്ടിയുടെ ഹർജി ഹൈക്കോടതി തള്ളി

Thumb Image
SHARE

കായൽ കയ്യേറ്റം സംബന്ധിച്ച ആലപ്പുഴ ജില്ലാ കലക്ടറുടെ റിപ്പോർട്ട് വസ്തുതാവിരുദ്ധമാണെന്ന മന്ത്രി തോമസ് ചാണ്ടിയുടെ ഹർജി ഹൈക്കോടതി തള്ളി. നിലപാട് സാധൂകരിക്കാൻ തെളിവുകളുണ്ടെങ്കിൽ അതുമായി കലക്ടറെ തന്നെ സമീപിക്കാൻ കോടതി തോമസ് ചാണ്ടിക്ക് നിർദേശം നൽകി. സംസ്ഥാന സർക്കാരിനെതിരെ കോടതിയെ സമീപിച്ച മന്ത്രിയുടെ നിലപാട് ഭരണഘടാന വിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി. 

ഹർജി പിൻവിലിക്കുന്നതാണ് ഉചിതമെന്ന കോടതിയുടെ ആവർത്തിച്ചുള്ള നിർദേശം അവസാന നിമിഷം വരെ തോമസ് ‍ചാണ്ടിയുടെ അഭിഭാഷകൻ വിവേക് തൻഹ അംഗീകരിച്ചില്ല. തന്റെ േപരുപരാമർശിക്കുന്ന കലക്ടറുടെ റിപ്പോർട്ടിെല ഭാഗങ്ങൾ നീക്കണമെന്ന ആവശ്യത്തിൽ വാദം തീരുംവരെ തോമസ് ചാണ്ടി ഉറച്ചു നിന്നു. ജസ്റ്റീസ് പി എൻ രവീന്ദ്രനാണ് വിധിന്യായം തുടങ്ങിവച്ചത്. റിപ്പോർട്ടിൽ വസ്തുതാവിരുദ്ധമായ ഭാഗങ്ങളുണ്ടെന്ന് തെളിയിക്കുന്ന രേഖകളുണ്ടെങ്കിൽ അതുമായി കലക്ടറെ സമീപിക്കാൻ അദ്ദേഹം നിർദേശിച്ചു. ഇക്കാര്യത്തിൽ പതിനഞ്ച് ദിവസത്തിനകം തീരുമാനമെടുക്കാനും അദ്ദേഹം ഉത്തരവിട്ടു. തുടർന്നാണ് തോമസ് ‌ചാണ്ടിയുടെ ഹ‍ർജിയിലെ നിയമവിരുദ്ധത സമഗ്രമായി പ്രതിപാദിച്ച് സഹജഡ്ജി ജസ്റ്റീസ് ദേവൻ രാമചന്ദ്രന്റെ ഭാഗം ഉത്തരതവിൽരേഖപ്പെടുത്തിയത്. മന്ത്രിസഭാ തീരുമാനങ്ങൾക്കെതിരെ ഒരുമന്ത്രി തന്നെ കോടതിയെ സമീപിക്കുന്നത് ഭരണഘടനാതത്വങ്ങൾക്ക് നിരക്കുന്നതല്ലെന്ന് അദ്ദേഹം ഉത്തരവിൽ വ്യക്തമാക്കി.: പൊതു വിഷയങ്ങളിൽ മന്ത്രിസഭ ഒരുമിച്ച് നിൽക്കണം. ഈ ഹർജിയിലേത് അസാധാരണ സാഹചര്യമാണ്. 

മന്ത്രിയായി തുടരുന്നിടത്തോളം തോമസ് ചാണ്ടി ഭരണഘടന അനുശാസിക്കുന്ന കൂട്ടുത്തരവാദിത്വം പാലിക്കണം. അതിനു വിരുദ്ധമാണ് മന്ത്രിയുടെ ഹർജി. സർക്കാരിനെതിരെ മന്ത്രി കൊടുത്ത റിട്ട് ഹർജി അതിനാൽ നിലനിൽക്കില്ല. മന്ത്രിസ്ഥാനത്തിരുന്ന് സർക്കാരിനെതിരെ വ്യക്തിഗത ഹർജി നൽകാനാകില്ല. കലക്ടർ റിപ്പോർട്ടിൽ തോമസ് ചാണ്ടിക്കെതിരെ വ്യക്തിപരമായ പരാമർശമില്ല. നടപടിക്കും ശുപാർശയില്ല. ഭാവിയിൽ നടപടിയുണ്ടാകുമോ എന്ന ആശങ്ക മാത്രമാണ് തോമസ് ചാണ്ടിയുടേതെന്നും വ്യക്തമാക്കിയാണ് ഇരുജഡ്ജിമാരും ചേർന്ന് പരസ്പപൂരകമായ വിധിന്യായം പൂർത്തീകരിച്ചത്

MORE IN KERALA
SHOW MORE