അശാസ്ത്രീയ ഇയർ ഔട്ട്: എൻജിനീയറിങ് വിദ്യാഭ്യാസ മേഖല സ്തംഭിച്ചു

Thumb Image
SHARE

അശാസ്ത്രീയമായ ഇയർ ഔട്ട് സമ്പ്രദായത്തിൽ സ്തംഭിച്ച് എൻജിനീയറിങ് വിദ്യാഭ്യാസ മേഖല. ഇന്ന് അഞ്ചാം ദിവസവും എഴുപതു ശതമാനം എൻജിനീയിറിങ് കോളജുകളിലും പഠനവും പരീക്ഷകളും മുടങ്ങിയിരിക്കെയാണ്. സർവകലാശാല പ്രശ്നപരിഹാരം കാണുന്നതു വരെ സമരരംഗത്ത് തുടരുമെന്ന് രാഷ്ട്രീയമില്ലാത്ത വിദ്യാർഥി കൂട്ടായ്മ പറയുന്നു. 

കഴിഞ്ഞ അഞ്ചു ദിവസമായി സാങ്കേതിക സർവകലാശാലയുടെ കീഴിലുള്ള എൻജിനീയറിങ് കോളുകളിലെ അവസ്ഥയാണിത്. ക്ലാസുകളില്ല.പരീക്ഷകളില്ല. വിദ്യാർഥികൾ ക്ലാസുകൾ ബഹിഷ്ക്കരിച്ച് സമരമുഖത്താണ്. സർവകലാശാലയുടെ പരീക്ഷ നടത്തിപ്പിലേ താളപ്പിഴകളും സപ്ലിമെൻറി പരീക്ഷ നടത്താത്തതും കാരണം ഇയർ ഔട്ട് ഭീഷണി ഉയർന്നതോടെയാണ് ഇവർ സമരത്തിനിറങ്ങിയത്.സമരം ഇത്ര ദിവസമായിട്ടും സർവകലാശാലയിൽ നിന്ന് ഒരു പ്രതികരണവും ഉണ്ടാകാത്തത് ഇവരേ കൂടുതൽ ആശങ്കയിലാക്കുന്നു. 

ആദ്യരണ്ട് സെമസ്റ്ററുകളിലായി 26 ക്രെഡിറ്റ് കിട്ടാത്തവർക്ക് മൂന്നാം സെമസ്റ്റിറിലേക്ക് കടക്കാനാവില്ല. പിന്നീട് ആറ് മാസം കാത്തിരുന്നാലെ സപ്്ളിമെന്ററി പരീക്ഷ എഴുതാനാവൂ. ഇതോടെ ഒരുവർഷം വിദ്യാർഥികൾക്ക് നഷ്ടപ്പെടും. മൂല്യനിർണ്ണയം ആകെ അവതാളത്തിലാണ്. തോറ്റവരിൽ പലരും പുനപരിശോധനയിൽ ഉയർന്ന ക്രഡിറ്റോടെ ജയിച്ചത് സ്ഥിതി എത്രമാത്രം ഗുരുതരമാണെന്ന്് വ്യക്തമാക്കുന്നു. 

പ്രതിഷേധവും ആശങ്കയും സർവകലാശാലക്ക് അറിയാമെന്നിരിക്കെ ഒരാൾ പോലും ഇതുവരെയും വിദ്യാർഥികളെ ബന്ധപ്പെട്ടിട്ടില്ല. ഏതു തരത്തിലുള്ള സമരമാണ് സർവകലാശാലയ്ക്കും വിദ്യാഭ്യാസ വകുപ്പിനും സത്ബുദ്ധി തോന്നിപ്പിക്കുക എന്നതാണ് ഇവരുടെ ചോദ്യം. 

MORE IN BREAKING NEWS
SHOW MORE