ഭൂരിപക്ഷം വൻതോതിൽ താഴ്ന്നത് വിജയാഘോഷങ്ങർക്കിടയിലും മുസ്ലിം ലീഗിനെ വെട്ടിലാക്കി. സാഹചര്യങ്ങളെല്ലാം അനുകൂലമായിട്ടും ഒഴുകിപ്പോയ ഭൂരിപക്ഷത്തിന്റെ കണക്ക് നിരത്താൻ ലീഗ് നേതൃത്വം വിയർക്കേണ്ടി വരും.
2016ൽ പി.കെ. കുഞ്ഞാലിക്കുട്ടിക്ക് നിയമസഭാ തിരഞ്ഞെടുപ്പിൻ ലഭിച്ച ഭൂരിപക്ഷം 38055. 2017 ലോക്സഭാ തിരഞ്ഞെടുപ്പിൽ അതേ കുഞ്ഞാലാക്കുട്ടിയുടെ ഭൂരിപക്ഷം 40529 ആയി വർധിച്ചു. ഇതെങ്ങനെ അഞ്ചു മാസംകൊണ്ട് 23000 ആയി എന്നാണ് ചോദ്യം.
ലീഗിന് ആകെ കിട്ടിയ വോട്ടിയും 7000 ൽ അധികം വോട്ടിന്റെ കുറവുണ്ടായി. ഇടതുപക്ഷത്തിന് കിട്ടിയ വോട്ട് ഏഴായിരം വർധിക്കുകയും ചെയ്തു. എന്നാൽ വേങ്ങരയിലെ ലീഗിന്റെ വോട്ടിൽ ചോർച്ച വന്നില്ലെന്ന് നേതൃത്വം പറയുന്നു.