ആരോഗ്യ സര്‍വകലാശാലയുടെ ബി.എസ്.സി നഴ്സിങ് പരീക്ഷയുടെ ചോദ്യപേപ്പര്‍ അതേപടി ആവര്‍ത്തിച്ചതായി പരാതി. രണ്ടു വര്‍ഷം മുമ്പ് പരീക്ഷയ്ക്കു വന്ന അതേചോദ്യപേപ്പറാണ് ചോദ്യങ്ങളുടെ നമ്പര്‍ പോലും മാറാതെ ആവര്‍ത്തിച്ചത്.
ആരോഗ്യ സര്‍വകലാശാല വ്യാഴാഴ്ച നടത്തിയ പരീക്ഷയാണ് ആക്ഷേപത്തിനിടയാക്കിയത്. 2014 ഒക്ടോബറില്‍ നടന്ന പരീക്ഷയുടെ അതേചോദ്യപേപ്പറാണ് വിദ്യാര്‍ഥികള്‍ക്കു കിട്ടിയത്. മൂന്നാ വര്‍ഷ ബി.എസ്.സി നഴ്സിങ് വിദ്യാര്‍ഥികള്‍ക്കാണ് ഈ അനുഭവം. ചൈല്‍ഡ് െഹല്‍ത്ത് നഴ്സിങ് വിഷയത്തിന്റെ ചോദ്യങ്ങളാണ് ആവര്‍ത്തിച്ചത്. ആരോഗ്യ സര്‍വകലാശാല ഉദ്യോഗസ്ഥരുടെ പിടിപ്പുക്കേടാണ് ഇതിനു പിന്നില്ലെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു.
കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് യുണൈറ്റഡ് നഴ്സിങ് ഫാക്കല്‍റ്റി അസോസിയേഷന് സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കു പരാതി നല്‍കിയിട്ടുണ്ട്. പരീക്ഷയുടെ ചോദ്യങ്ങള്‍ ചോര്‍ന്നിട്ടുണ്ടോയെന്നും അന്വേഷിക്കണമെന്നാണ് മറ്റൊരു ആവശ്യം.