മാസ്റ്റർ വിഷൻ ഇൻറർനാഷനലിന്റെ ഈ വർഷത്തെ മീഡിയ എക്സലൻസ് പുരസ്കാരം മനോരമ ന്യൂസ്, ചീഫ് ന്യൂസ് പ്രൊഡ്യൂസർ നിഷയ്ക്ക്. നാളെ ദുബായിൽ നടക്കുന്ന ചടങ്ങിൽ മുൻ കേന്ദ്രമന്ത്രി കെ.വി.തോമസ് പുരസ്കാരം സമ്മാനിക്കും. മികച്ച പ്രവാസി മാധ്യമ പ്രവർത്തകനുള്ള പുരസ്കാരം മനോരമ ഓൺലൈൻറെ ഗൾഫ് കറസ്പോണ്ടൻറ് സാദിഖ് കാവിലിനും സമ്മാനിക്കും. കലാസാംസ്കാരിക വ്യവസായ രംഗത്തു നിന്നുള്ള പ്രമുഖരെയും മാസ്റ്റർ വിഷൻ പുരസ്കാരങ്ങൾ നൽകി ആദരിക്കുന്നുണ്ട്.
Advertisement