E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday October 23 2020 02:57 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

സോളര്‍ കേസ്; അന്വേഷണത്തെ രാഷ്ട്രീയമായി നേരിടാനൊരുങ്ങി കോണ്‍ഗ്രസ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സംസ്ഥാന നേതാക്കള്‍ക്കെതിരെയുളള സോളര്‍ കേസ് അന്വേഷണത്തെ രാഷ്ട്രീയമായി നേരിടാനൊരുങ്ങി കോണ്‍ഗ്രസ്. ഭാവി പരിപാടികള്‍ തീരുമാനിക്കാന്‍ ഉടന്‍ രാഷ്ട്രീയകാര്യസമിതി ചേരും. വേങ്ങര വോട്ടെടുപ്പിനിടെ റിപ്പോര്‍ട്ട് പുറത്തുവിട്ടത് രാഷ്ട്രീയ മുതലെടുപ്പെന്നാണ് കേന്ദ്ര നേതൃത്വത്തിന്‍റ വിലയിരുത്തില്‍. 

സോളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചത് ചോദ്യം ചെയ്ത് കോണ്‍ഗ്രസ് ദേശീയ, സംസ്ഥാനാ നേതൃത്വം രംഗത്തെത്തി. റിപ്പോര്‍ട്ട് പുറത്ത് വിട്ടത് രാഷ്ട്രീയ പ്രേരിത നടപടിയാണെന്നും നേതൃനിരയെ പ്രതിക്കൂട്ടിലാക്കി കോണ്‍ഗ്രസിനെ തളര്‍ത്താമെന്ന് കരുതേണ്ടെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്‍റണി പറഞ്ഞു. കമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്ത് വിടാനുള്ള സാമാന്യ മര്യാദ മുഖ്യമന്ത്രി കാണിക്കണം.കേരളത്തില്‍ കോണ്‍ഗ്രസിനെ തളര്‍ത്തി ബിജെപിയെ വളര്‍ത്താനാണ് സിപിഎമ്മിന്‍റെ ശ്രമം. 

മുഖ്യമന്ത്രിയുടേത് തരംതാണ രാഷ്ട്രീയ നടപടിയാണെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം. ഹസന്‍ ആരോപിച്ചു. വിഷയത്തില്‍ നിയമനടപടി അടക്കം ചര്‍ച്ച ചെയ്യാന്‍ ഉടന്‍ തന്നെ രാഷ്ട്രീയകാര്യസമിതി ചേരും. സോളര്‍ കേസില്‍ ആരോപണമുയര്‍ന്ന കെ.ബി. ഗണേഷ് കുമാറിനെതിരെ എന്തുകൊണ്ടാണ് കേസില്ലാത്തതെന്നും എംഎം ഹസന്‍ ചോദിച്ചു. 

നേതാക്കള്‍ക്കെതിരെ കേസെടുക്കാനുള്ള സര്‍ക്കാര്‍ നിലപാട് രാഷ്ട്രീയമായി നേരിടാനാണ് കോണ്‍ഗ്രസിന്‍റെ തീരുമാനം.