E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday September 25 2020 08:23 PM IST

Facebook
Twitter
Google Plus
Youtube

More in Kerala

പ്രകടന പത്രികയുടെ നടപ്പാക്കല്‍; ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാതെ മുഖ്യമന്ത്രിയുടെ ഓഫിസ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയുടെ നടപ്പാക്കല്‍ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാതെ മുഖ്യമന്ത്രിയുടെ ഓഫിസ്.പ്രകടന പത്രിക സര്‍ക്കാര്‍ രേഖയല്ലെന്ന വാദമുയര്‍ത്തിയാണ് വിവരാവാശ നിയമപ്രകാരം നല്‍കിയ അപേക്ഷ മുഖ്യമന്ത്രിയുടെ ഓഫിസ് തളളിക്കളഞ്ഞത്. 

ഇടതുമുന്നണി പ്രകടന പത്രികയിലെ മുപ്പത്തിയഞ്ചിന പരിപാടിക്കായി എത്ര രൂപ വീതം എല്‍ഡിഎഫ് സര്‍ക്കാര്‍ ചെലവിട്ടു എന്ന ചോദ്യത്തിനാണ് മുഖ്യമന്ത്രിയുടെ ഓഫിസ് ഇങ്ങനെയൊരു മറുപടി നല്‍കിയത്. പ്രകടന പത്രികയുടെ അടിസ്ഥാനത്തില്‍ വോട്ടു നേടി അധികാരത്തില്‍ വന്ന മുന്നണി, അധികാരത്തിലെത്തിയപ്പോള്‍ ആ പ്രകടന പത്രികയെ കുറിച്ചുളള ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറുന്നെന്ന വിമര്‍ശനമാണ് ഉയരുന്നത്. 

പ്രകടന പത്രിക സര്‍ക്കാര്‍ രേഖയല്ലെങ്കില്‍ , പ്രകടന പത്രികയിലെ മുപ്പത്തിയഞ്ചിന പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതി അവലോകനം എന്ന തലക്കെട്ടിലുളള പ്രസിദ്ധീകരണം പൊതുജനസമ്പര്‍ക്ക വകുപ്പ് എങ്ങിനെ പുറത്തിറക്കിയെന്ന ചോദ്യവും ഉയരുന്നുണ്ട്. സിപിഎം ഉള്‍പ്പെടെയുളള രാജ്യത്തെ ആറ് ദേശീയ രാഷ്ട്രീയ പാര്‍ട്ടികളെ വിവരാവകാശ നിയമത്തിന്‍റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാരിന്‍റെ പക്കല്‍ മറുപടിയില്ലെങ്കില്‍ ഈ അപേക്ഷ ബന്ധപ്പെട്ട രാഷ്ട്രീയ പാര്‍ട്ടിക്ക് കൈമാറാനെങ്കിലും മുഖ്യമന്ത്രിയുടെ ഓഫിസ് തയാറാകണമായിരുന്നെന്നും വിവരാവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.