കേന്ദ്രസര്‍ക്കാരിനെതിരെ യുഡിഎഫുമായി ചേര്‍ന്ന് സമരം നടത്താന്‍ തയ്യാറാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് എന്നാല്‍ യോജിച്ചുള്ള സമരത്തിന് പെട്രോള്‍ നികുതി കുറയ്ക്കണമെന്ന നിബന്ധന കോണ്‍ഗ്രസ് മുന്നോട്ടുവച്ചു. മനോരമ ന്യൂസിലൂടെയാണ് കോടിയേരി നിലപാട് വ്യക്തമാക്കിയത്.
സമരത്തിന് സര്‍ക്കാര്‍ പിന്തുണകൂടി ഉറപ്പാക്കാന്‍ പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയുമായി സംസാരിക്കണമെന്ന് കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. നോട്ടുനിരോധനത്തില്‍ യോജിച്ച സമരത്തില്‍നിന്ന് കോണ്‍ഗ്രസ് ഏകപക്ഷീയമായി പിന്മാറിയെന്നും അദ്ദേഹം പറഞ്ഞു. നിലാടിനെ സ്വാഗതം ചെയ്ത കെ.പി.സി.സി പ്രസിഡന്റ് ഒരു നിബന്ധന മുന്നോട്ടുവച്ചു. സമാന അഭിപ്രായമായിരുന്നു ഉമ്മന്‍ചാണ്ടിക്കും മുഖ്യശത്രു ആരെന്ന് സി.പി.എം ആദ്യം തീരുമാനിക്കണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും സിപിഎം നിലപാടില്‍ ആത്മാര്‍ത്ഥതയില്ലെന്ന് വി.ഡി. സതീശനും മനോരമ ന്യൂസിനോട് പറഞ്ഞു.