ചാലക്കുടി രാജീവ് കൊലക്കേസില്‍ ഹൈക്കോടതിയിലെ അഭിഭാഷകന് സി.പി.ഉദയഭാനുവിന്റെ പങ്ക് സമഗ്രമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ചാലക്കുടി സി.ഐ ഓഫിസിലേക്ക് കോണ്‍ഗ്രസിന്റെ മാര്‍ച്ച്. ഗൂഢാലോചനയില്‍ സി.ഐയുടെ പങ്കും അന്വേഷിക്കണമെന്ന് തൃശൂര്‍ ഡി.സി.സി. പ്രസിഡന്റ് ടി.എന്‍.പ്രതാപന് ആവശ്യപ്പെട്ടു.
ഭൂമിയിടപാടുകളുടെ ഇടനിലക്കാരന് ചാലക്കുടി സ്വദേശി രാജീവിനെ കൊലപ്പെടുത്തിയ കേസില്‍ ഗൂഢാലോചന തെളിയിക്കാന്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടായിരുന്നു കോണ്‍ഗ്രസിന്റെ മാര്‍ച്ച്. ഐ.ജി. റാങ്കിലുള്ള ഉദ്യോഗ്സഥന് കേസന്വേഷിക്കണമെന്നാണ് ആവശ്യം. മാത്രവുമല്ല, രാജീവ് കൊലക്കേസില്‍ സര്‍ക്കിള്‍ ഇന്‍സ്െപക്ടര്‍ ഗൂഢാലോചനയില്‍ പങ്കാളിയാണെന്ന ആരോപണവും അന്വേഷിക്കണം.
അതേസമയം, റിമാന്‍ഡില്‍ കഴിയുന്ന കൊലയാളികളെ തിരിച്ചറിയല്‍ പരേഡില്‍ സാക്ഷി തിരിച്ചറിഞ്ഞു. കൊല നടന്ന വീടിന്റെ അയല്പക്കത്തു താമസിക്കുന്ന ബാബുവാണ് പ്രതികളെ തിരിച്ചറിഞ്ഞത്. കൊലക്കേസില്‍ ഗൂഢാലോചന തെളിയിക്കാന്‍ പൊലീസിന്റെ അന്വേഷണം തുടരുകയാണ്. പതിനാറാം തിയതി വരെ അന്വേഷണവും അറസ്റ്റും നിര്‍ത്തിവയ്ക്കണമെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി.ഉബൈദ് ഉത്തരവിട്ടിരുന്നു. തെളിവുകള്‍ മുദ്രവച്ച കവറില്‍ ഹാജരാക്കണമെന്നാണ്ഹൈക്കോടതിയുടെ നിര്‍ദ്ദേശം.