വയനാട്ടിൽ മഞ്ഞക്കൊന്ന എന്ന അധിനിവേശമരത്തിന്റെ വ്യാപനം രൂക്ഷമെന്നും വിഷയം ഗൗരവമുള്ളതെന്നും വനം മന്ത്രി കെ.രാജു. വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുമായി മന്ത്രി ചർച്ച നടത്തി. കൂടുതൽ ശാസ്ത്രീയമായ പഠനങ്ങൾ നടത്തി പ്രതിരോധനടപടികൾ സ്വീകരിക്കുമെന്നും അധിനിവേശ സസ്യങ്ങൾ നമ്മുടെ കാടുകളിൽ എങ്ങനെ എത്തി എന്ന് പരിശോധിക്കുമെന്നും മന്ത്രി മനോരമ ന്യൂസിനോട് പറഞ്ഞു. മഞ്ഞക്കൊന്ന എങ്ങനെ നമ്മുടെ നാട്ടിലെത്തി എന്ന് പരിശോധിക്കും. ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കും. അധിനിവേശസസ്യങ്ങളെക്കുറിച്ച് പഠിക്കാൻ വേണമെങ്കിൽ സമിതിയെ നിയോഗിക്കുമെന്നു മന്ത്രി പറഞ്ഞു.
Advertisement