E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday September 18 2020 11:40 PM IST

Facebook
Twitter
Google Plus
Youtube

More in Kerala

ട്രോളുകാര്‍ക്ക് കുമ്മനത്തിന്റെ ഉപദേശം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

kummanam-interview
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ജനരക്ഷായാത്രയുടെ ഭാഗമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ വാര്‍ത്തകളില്‍ നിറയുകയാണ്. ട്രോളുകാരുടെ ഇഷ്ടതാരം കൂടിയാണ് കുമ്മനം.കുമ്മനടിപോലുള്ള പ്രയോഗങ്ങള്‍ ട്രോള്‍വര്‍ഷമായി പെയ്യുമ്പോള്‍ സാക്ഷാല്‍ കുമ്മനം രാജശേഖരന്‍ എങ്ങനെ പ്രതികരണം നോക്കാം. 

കോഴിക്കോട്ടെ യാത്ര തുടങ്ങുന്നതിനുള്ള ഒരുക്കത്തിലായിരുന്നു കുമ്മനം. സമയം രാവിലെ 8മണി കഴിഞ്ഞിട്ടുണ്ട്.രാവിെല പത്ത് മണിക്കാണ് കണ്ണൂരിലെ ചെങ്കോട്ടകള്‍ കടന്ന് യാത്ര കോഴിക്കോട്ടെത്തുന്നത്. കോഴിക്കോട് ജില്ലാപ്രസിഡന്റ് ടി.പി. ജയചന്ദ്രന്‍ യാത്രയെ ജില്ലാതിര്‍ത്തിയില്‍ സ്വീകരിക്കും. അതിനിടെയാണ് അല്‍പ സമയം സംസാരിക്കാന്‍ കുമ്മനം തയ്യാറായത്.

ബിജെപിയിലെത്തിയ ശേഷം പതിവുകളൊക്കെ തെറ്റിയോ ?

ഹേയ് ഇല്ല. അഞ്ചുമണിക്കൂര്‍ മാത്രമേ ഉറങ്ങാറുള്ളു. പതിവ് പോലെ പുലര്‍ച്ചെ ഉണരും. ബിജെപി സംസ്ഥാന അധ്യക്ഷനായ ശേഷവും പതിവുകളൊന്നും തെറ്റിക്കാറില്ല. പ്രഭാത കര്‍മ്മങ്ങള്‍ക്ക് ശേഷം യോഗ, ധ്യാനം ,പ്രഭാത സവാരി എല്ലാം ഉണ്ട്. 2കിലോമീറ്റര്‍ ദൂരമെങ്കിലും നിത്യം നടക്കാറുണ്ട്.

യാത്രയുടെ ഭാഗമായുള്ള ദീര്‍ഘനടത്തം ക്ഷീണമാണോ ?

ജനരക്ഷായാത്രയുടെ ഭാഗമായി 12കിലോമീറ്റര്‍ ഒറ്റയടിക്ക് നടന്നു. കണ്ണൂരിലെ മൂന്ന് ദിവസത്തെ യാത്രയില്‍ ഏകദേശം 30കിലോമീറ്റര്‍ നടന്നു. കോഴിക്കോടും എലത്തൂര്‍ മുതല്‍ നഗരത്തിലേക്ക് പദയാത്രയുണ്ട്. നടത്തം അല്ലെങ്കിലും വലിയ വിഷയമല്ല. 83 മുതല്‍ വിവിധ പ്രസ്ഥാനങ്ങള്‍ക്കും വേണ്ടിയും വിവിധ പ്രക്ഷോഭങ്ങളുടെ ഭാഗമായും ധാരാളം നടന്നിട്ടുണ്ട്.ആറന്മുളയിലും നിലയ്ക്കല്‍ സമരത്തിനും മാറാട്ടെ ഇരകള്‍ക്ക് വേണ്ടിയും നടക്കാന്‍ തുടങ്ങിയിട്ട് കുറെ കാലമായി.പതിനെട്ട് രഥയാത്രകള്‍ നടത്തി. 

യാത്രയുടെ ഫലം പ്രവര്‍‍ത്തകരില്‍ എന്തായിരിക്കണം 

പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം ആത്മധൈര്യം ഉണ്ടാക്കിയെടുക്കുകയെന്നതാണ് യാത്ര കൊണ്ട് ഉദേശിക്കുന്നത്.

യാത്രയില്‍ ആളെക്കൂട്ടാന്‍ പുറത്ത് നിന്ന് അണികളെയിറക്കിയെന്നാക്ഷേപമുണ്ടല്ലോ ?

കാസര്‍കോട് നിന്നും പ്രവര്‍ത്തകര്‍ വന്നിരുന്നു. മംഗലാപുരത്ത് നിന്നെത്തിയത് നൂറില്‍ താഴെ മാത്രം  അണികള്‍. ബാക്കിയെല്ലാം കണ്ണൂരില്‍ നിന്നായിരുന്നു. സംശയമുള്ള സിപിഎമ്മുകാര്‍ ജാഥയില്‍ വിതരണ ചെയ്ത ചായകപ്പുകള്‍ എണ്ണിനോക്കട്ടെ. പിന്നെ പുറംനാട്ടിലും ഇതിന്റെ അലയൊലിയെത്തണം അതിനാണ് കേന്ദ്രമന്ത്രിമാരെത്തിയത്. 

പിണറായി വിജന്‍ യാത്രയ്ക്കെതിരെ ആഞ്ഞടിക്കുന്നുണ്ടല്ലോ ? 

അവരുടെനിലനില്‍പ്പിന്റെ പ്രശ്നമാണല്ലോ? യാത്ര അവരുടെ നിലനില്‍പ്പിനെ അവതാളത്തിലാക്കും. സിപിഎമ്മിന്റെ സാമൂദായിക വോട്ട് പങ്ക് കുറയുമെന്ന ആശങ്കയാണോ ബിജെപിക്കെതിരായ പ്രചരണത്തിന്റെ അടിസ്ഥാനം? സിപിഎമ്മിനൊപ്പം നിന്ന കീഴാള സമുദായങ്ങളൊക്കെ പാര്‍ട്ടി വിടുകയാണ്. ഒരു കാലത്ത് സിപിഎമ്മിനൊപ്പം നിന്നവരെല്ലാം ഇന്ന് ബിജെപിയോടൊപ്പം അണി ചേരുന്നു. അതിന്റെ ആശങ്ക അവര്‍ക്കുണ്ട്.

സമൂഹമാധ്യമങ്ങളില്‍ ട്രോളുകള്‍ നിറയുകയാണല്ലോ?

ട്രോളുകള്‍ ഇടുന്നവരുടെ മാനസിക അവസ്ഥയും നിലവാരവും വ്യക്തമാക്കുന്നത് അതിലെ പരിഹാസം. പക്ഷെ അതൊരു വലിയ മാനസിക പ്രശ്നം ഒന്നും തനിക്കുണ്ടാക്കിയിട്ടില്ല.

എതിരായ ട്രോളുകള്‍ വായിച്ചിട്ടുണ്ടോ? 

ഇല്ല, പക്ഷെ പലരും പറഞ്ഞ് കേട്ടിട്ടുണ്ട്. അതൊന്നും ശ്രദ്ധിക്കാനുള്ള സമയമില്ല.

കുമ്മനടിക്കുകയെന്ന പ്രയോഗം കേട്ടിരുന്നോ? 

പറയുന്നവര്‍ പറയട്ടെ... യാഥാര്‍ഥ്യം എന്താന്ന് ജനങ്ങള്‍ക്കറിയാം. പ്രതികരിക്കണമെന്ന് തോന്നിയിട്ടില്ല. ജീവിതമാണ് അധിക്ഷേപങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും ഉള്ള മറുപടി. ട്രോളുകളെ കുറ്റപ്പെടുത്തില്ല വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്. വ്യക്തിപരമായി അധിക്ഷേപിക്കരുത്. ട്രോളുകാര്‍ വ്യക്തിപരമായ തോജോവധം ചെയ്യുന്നത് ഒഴിവാക്കി നിലവാരം ഉയര്‍ത്തണം. പറയാന്‍ മാത്രം ഉള്ള ആശയം ഇല്ലാത്തവരാണ് അധിക്ഷേപം ഉന്നയിക്കുന്നത്.

യാത്രയില്‍ നിന്നും അമിത് ഷാ മുങ്ങിയതാണോ ? 

മുങ്ങിയെന്നും പേടിച്ച് പോയെന്നും ഗ്യാസ് പോയെന്നും പറയുന്നവരുണ്ട്. പറയട്ടെ പക്ഷെ അമിത് ഷാ വരുന്നുണ്ട് ഇനിയും പതിനേഴിന് വീണ്ടും വരും.ദേശീയ നേതാക്കളുടെ പരിപാടികള്‍ തടസ്സപ്പെടുത്തുന്നത് സ്വാഭാവികം. കേന്ദ്രമന്ത്രിമാരും പ്രധാനമന്ത്രി തന്നെ വന്നാലും കുറ്റം പറയാന്‍ ഉദേശിക്കുന്നവര്‍ അമിത് ഷാ ഒരു ദിവസം വരാത്തത് ആവര്‍ത്തിച്ച് കൊണ്ടിരിക്കും അത് കൊണ്ട് അവര്‍ക്ക് മറുപടിയില്ല.ആരൊക്കെ വിമര്‍ശിച്ചാലും യാത്ര ലക്ഷ്യം കാണും