കോഴിക്കോട് ലഹരിവിരുദ്ധ പരിപാടിക്കെത്തിയ എക്സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ്ങിനുനേരെ മുദ്രാവാക്യംവിളിച്ച് കെ.എസ്.യു പ്രവര്‍ത്തകരുടെ പ്രതിഷേധം. ലഹരി ഉപയോഗം കൂടുന്നതിന് കാരണം ഋഷിരാജ് സിങ്ങ് ആണെന്നായിരുന്നു ആക്ഷേപം. ഒരുവർഷത്തിനിടെ ഒന്നേകാല്‍ ലക്ഷം ലഹരിമരുന്ന് കേസുകൾ റിപ്പോർട്ട് ചെയ്തതായി ഋഷിരാജ് സിങ് പറഞ്ഞു.
ലഹരി ഉപയോഗം കൂടുന്നതിന്റെ യഥാർഥ കാരണക്കാരൻ ഋഷിരാജ് സിങെന്ന് വിളിച്ചായിരുന്നു പ്രതിഷേധം. കെഎസ്്യു പ്രവർത്തകരെ വേദിയിൽ കയറാനനുവദിക്കാതെ പൊലീസ് വിരട്ടിയോടിച്ചു. വിമുക്തിയുടെ സംസ്ഥാനതല ഉദ്ഘാടനച്ചടങ്ങിൽ ലഹരി ഉപയോഗം കുറഞ്ഞിട്ടുണ്ടെന്ന ആമുഖത്തോടെ എക്സൈസ് കമ്മിഷണർ പ്രസംഗം തുടങ്ങിയെങ്കിലും കണക്കുകൾ ആശങ്കപ്പെടുത്തുന്നതായിരുന്നു.
സ്കൂളുകളിലെ ബോധവൽക്കരണം. ലഹരിവിരുദ്ധ ചിത്രങ്ങളുടെ പ്രദർശനം. മാജിക് തുടങ്ങിയ പരിപാടികളിലൂടെ ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങൾ കുട്ടികളിലേയ്ക്കെത്തിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശേരി ഉദ്ഘാടനം ചെയ്തു.