E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday October 23 2020 03:07 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

പോർച്ചിൽ നിന്ന് ഉരുണ്ടു നീങ്ങിയ കാർ ‌ലോറിയിലിടിച്ചു; ലോറി സ്കൂട്ടറിലിടിച്ച് ഒരാൾക്കു പരുക്ക്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

kottayam-accident-crowed കോട്ടയം– എറണാകുളം റോഡിൽ കടുത്തുരുത്തി ബ്ലോക്ക് ജംക്‌ഷനു സമീപം അപകടത്തിൽപെട്ട ലോറിയും കാറും പൊലീസ് നീക്കം ചെയ്യുന്നു
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കടുത്തുരുത്തി ∙ വീടിന്റെ പോർച്ചിൽ നിന്ന് തനിയെ ഉരുണ്ട് റോഡിലേക്കു നീങ്ങിയ കാറിടിച്ചു നിയന്ത്രണം വിട്ട ലോറി സ്കൂട്ടർ യാത്രികനെ ഇടിച്ചുവീഴ്ത്തി മതിലിലിടിച്ചു നിന്നു.

സ്കൂട്ടർ യാത്രികൻ കടുത്തുരുത്തി ഇടിയോടിത്തറ രമേശന് (50) ഗുരുതരമായി പരുക്കേറ്റു. ബിജെപി കടുത്തുരുത്തി നിയോജകമണ്ഡലം ജനറൽ സെക്രട്ടറിയാണ് രമേശൻ.

kottayam-accident-scooter.jpg.image.784.410 കോട്ടയം– എറണാകുളം റോഡിൽ കടുത്തുരുത്തി ബ്ലോക്ക് ജംക്‌ഷനു സമീപം ലോറിക്കടിയിൽപെട്ട സ്കൂട്ടർ പൊലീസ് നീക്കുന്നു

ഇന്നലെ രാവിലെ പത്തരയോടെ കോട്ടയം–എറണാകുളം റോഡിൽ കടുത്തുരുത്തി ബ്ലോക് ജംക്‌ഷനു സമീപമാണ് അപകടം.

kottayam-accident-rameshan.jpg.image.784.410 രമേശൻ എറണാകുളം രാജഗിരി ആശുപത്രിയിൽ

ആദപ്പള്ളിൽ ജോബിയുടെ പോർച്ചിൽ പാർക്ക് ചെയ്തിരുന്ന കാറാണ് ഗേറ്റ് തകർത്തു തിരക്കേറിയ റോഡിലേക്കെത്തിയത്.

kottayam-accident-1.jpg.image.784.410 വീടിന്റെ പോർച്ചിൽ നിന്ന് കാർ തനിയെ റോഡിലേക്ക് ഉരുണ്ട് ലോറിയുടെ മുന്നിലേക്ക്

തേനിയിൽ നിന്ന് എറണാകുളത്തേക്കു പലചരക്കു കയറ്റിവന്ന നാഷനൽ പെർമിറ്റ് ലോറിയിലിടിച്ച കാറുമായി പത്ത് മീറ്ററോളം മുന്നോട്ടോടിയ ലോറി നിയന്ത്രണം വിട്ട് എതിർദിശയിൽ വന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.

kottayam-accident-2.jpg.image.784.410 ലോറി കാറിൽ ഇടിക്കുന്നു

സ്കൂട്ടറും സ്കൂട്ടറോടിച്ച രമേശനും ലോറിക്കടിയിൽ കുടുങ്ങി. നാട്ടുകാരാണ് രമേശനെ ലോറിക്കടിയിൽ നിന്ന് എടുത്ത് മുട്ടുചിറ എച്ച്ജിഎം ആശുപത്രിയിലെത്തിച്ചത്.വിദഗ്ധ ചികിൽസയ്ക്കായി പിന്നീട് രാജഗിരി മെഡിക്കൽ കോളജിലേക്കു മാറ്റി.

kottayam-accident-3.jpg.image.784.410 നിയന്ത്രണം വിട്ട ലോറി റോഡിന്റെമറുവശത്തേക്ക് നീങ്ങി സ്കൂട്ടറിൽ ഇടിക്കുന്നു

കൂടുതൽ പ്രാദേശിക വാർത്തകൾ വായിക്കാം