ജാമ്യം കിട്ടി പുറത്തിറങ്ങിയതിനു പിന്നാലെ ദിലീപിന് പിന്തുണയുമായി സിനിമ സംഘടനകള്‍. തിയറ്ററുടമകളുടെ സംഘടനയായ ഫിയോക്ക് ദിലീപിനെ വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുത്തു. അധ്യക്ഷ സ്ഥാനത്ത് പ്രവര്‍ത്തിക്കാനാകാത്ത സാഹചര്യത്തിലാണ് ദിലീപിനെ ഒഴിവാക്കിയതെന്നും സാഹചര്യം മാറിയതിനാല്‍ വീണ്ടും അധ്യക്ഷനായി തിരഞ്ഞെടുക്കുന്നു വെന്നുമാണ് വിശദീകരണം.
അധ്യക്ഷ സ്ഥാനത്ത് പ്രവര്‍ത്തിക്കാന്‍ തടസമുണ്ടായതിനാലാണ് ദിലീപിനെ ഒഴിവാക്കിയതെന്നും സാഹചര്യം മാറിയതിനിലാണ് നേതൃത്വത്തിലേക്ക് തിരിച്ചു കൊണ്ടുവരുന്നതെന്നുമാണ് ഫിയോക് നേതാക്കളുടെ വിശദീകരണം. കേസിലെ നിരപരാധിത്വം തെളിഞ്ഞാല്‍ മാത്രമേ ദിലീപിനെ ഭാരവാഹിത്വത്തിലേക്ക് തിരിച്ചു കൊണ്ടുവരൂ എന്ന മുന്‍ നിലപാടില്‍ നിന്ന് പിന്നോട്ടു പോയോ എന്ന ചോദ്യത്തിന് നേതാക്കള്‍ ഇങ്ങനെ മറുപടി നല്കി.
നടി ആക്രമണ കേസിലെ പ്രതി സംഘടനാ നേതൃത്വത്തില്‍ ഇരിക്കുമ്പോഴുളള ധാര്‍മിക പ്രശ്നങ്ങളെ കുറിച്ചുളള നേതൃത്വത്തിന്റെ പ്രതികരണവും ശ്രദ്ധേയമായി. ദിലീപുമായി ആലോചിക്കാതെയാണ് അദ്ദേഹത്തെ സംഘടനാ നേതൃത്വത്തിലേക്ക് തിരിച്ചു കൊണ്ടുവന്നതെന്നും നേതാക്കള്‍ വിശദീകരിച്ചു.