E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:50 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

തോമസ് ചാണ്ടിക്ക് പിന്തുണ പ്രഖ്യാപിച്ച് എന്‍സിപി നേതൃത്വം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

എൻ.സി.പി സംസ്ഥാന ഘടകത്തിലെ വിഭാഗീയതയിൽ മന്ത്രി തോമസ് ചാണ്ടിയെ പിന്തുണച്ച് ദേശീയ നേതൃത്വം രംഗത്ത്. മന്ത്രിക്കെതിരെ ചാനൽ ചർച്ചകളിൽ സംസാരിച്ചവർക്കെതിരെ അച്ചടക്ക നടപടിയെടുക്കും. 

ഉഴവൂർ വിജയന്റെ മരണവുമായി ബന്ധപ്പെട്ട് തോമസ് ചാണ്ടിയുടെ അടുപ്പക്കാരനായ സംസ്ഥാന സമിതി അംഗത്തിനെതിരെ പരാതി നൽകിയ യുവജന വിഭാഗം സംസ്ഥാന പ്രസി‍ഡന്റിനെ പാർട്ടിയിൽ നിന്നും പുറത്താക്കി. എൻ.സി.പി സംസ്ഥാന ഘടകത്തിലെ ഗ്രൂപ്പ് പോരിൽ ദേശീയ നേതൃത്വം തോമസ് ചാണ്ടിയെ പിന്തുണച്ചതോടെയാണ് കൂട്ടച്ചടക്ക നടപടികൾക്ക് തുടക്കമായത്. തോമസ് ചാണ്ടിക്കെതിരെ ഉയർന്ന ഭൂമികയ്യേറ്റ ആരോപണങ്ങളെല്ലാം എൻ.സി.പി തള്ളി. 

സംസ്ഥാന പ്രസിഡന്റായിരുന്ന ഉഴവൂർ വിജയന്റെ മരണവുമായി ബന്ധപ്പെട്ട് പരസ്യമായി ആരോപണങ്ങളുന്നയിച്ച യുവജന വിഭാഗം നേതാവ് മുജീബ് റഹ്മാനെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കി. എട്ട് ജില്ല കമ്മിറ്റികളാണ് മന്ത്രിക്കെതിരെ ഉയർന്ന ആരോപണങ്ങൾ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കേന്ദ്ര നേതൃത്വത്തിന് കത്ത് നൽകിയിരുന്നത്. ഇവരോടല്ലാം വിശദീകരണം തേടാനാണ് നിലവിലെ തീരുമാനം.