E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday February 01 2021 07:59 PM IST

Facebook
Twitter
Google Plus
Youtube

ബിജെപി വിരുദ്ധരാഷ്ട്രീയസഖ്യമാകാന്‍ തയാറെടുത്ത് ആംആദ്മി പാര്‍ട്ടി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ദേശീയതലത്തില്‍ ബിജെപി വിരുദ്ധരാഷ്ട്രീയസഖ്യത്തിന്റെ ഭാഗമാകാന്‍ തയാറെടുത്ത് ആംആദ്മി പാര്‍ട്ടി. ഒരു മുന്നണിയുടേയും ഭാഗമാകില്ലെന്ന നിലപാടില്‍ മാറ്റംവരുത്തുന്നകാര്യം ചര്‍ച്ചചെയ്യുമെന്ന് എഎപി രാഷ്ട്രീയകാര്യസമിതി അംഗങ്ങളായ അശുതോഷും സോംനാഥ് ഭാരതിയും മനോരമന്യൂസിനോട് പറഞ്ഞു. കേരളത്തില്‍ ബൂത്തുതലത്തില്‍ അടിത്തറ വിപുലപ്പെടുത്താനുള്ള പരിപാടിക്കും നേതൃത്വം തുടക്കം കുറിച്ചു. ഇന്നലെ കൊച്ചിയിലെത്തിയ ഇരുവരും മനോരമന്യൂസ് ഓഫീസ് സന്ദര്‍ശിച്ചു. 

മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ തിരിച്ചടിനേരിട്ടെങ്കിലും ഡല്‍ഹി നിയമസഭാ ഉപതിരഞ്ഞെടുപ്പിലെ വന്‍വിജയം പകര്‍ന്ന ആത്മവിശ്വാസത്തിലാണ് ആം ആദ്മി പാര്‍ട്ടി നേതൃത്വം. ഗുജറാത്തില്‍ ഒറ്റയ്ക്ക് മല്‍സരിക്കാന്‍ തീരുമാനിച്ചതും ഇതിന്റെ തുടര്‍ച്ചയായിരുന്നു. എന്നാല്‍ യഥാര്‍ഥവെല്ലുവിളി 2019ലെ പൊതുതിരഞ്ഞെടുപ്പാണ്. ഇപ്പോഴത്തെ നിലയില്‍ ദേശീയതലത്തില്‍ ബിജെപിയെ നേരിടാന്‍ തനിച്ചുസാധ്യമല്ലെന്ന തിരിച്ചറിവാണ് വിശാലപ്രതിപക്ഷ സഖ്യത്തെക്കുറിച്ച് ചിന്തിക്കാന്‍ നേതൃത്വത്തെ പ്രേരിപ്പിക്കുന്നത്. 

ഡല്‍ഹി സര്‍ക്കാരിന്റെ വിസ്മയകരമായ ഭരണനേട്ടങ്ങള്‍ നേരിട്ട് ജനങ്ങളിലേക്കെത്തിച്ച് അടിത്തറ വിപുലപ്പെടുത്തുകയാണ് തിരഞ്ഞെടുപ്പിനുള്ള പ്രധാന മുന്നൊരുക്കം. താഴേത്തട്ടില്‍ നിശബ്ദമായി പ്രവര്‍ത്തിച്ചുമുന്നേറിയ ഡല്‍ഹിശൈലി കേരളത്തിലും അവലംബിക്കും. 

ജനങ്ങളുടെ അഭിപ്രായസ്വാതന്ത്ര്യം ഹനിക്കുന്ന ഏതുരാഷ്ട്രീയവും എതിര്‍ക്കപ്പെടേണ്ടതാണെന്നും എഎപി നേതാക്കള്‍ പറഞ്ഞു. ഗൗരിലങ്കേഷ് വധത്തിന്റെ പശ്ചാത്തലത്തില്‍ എഎപി കേരളഘടകം സംഘടിപ്പിച്ച അഭിപ്രായസ്വാതന്ത്ര്യസംവാദത്തില്‍ പങ്കെടുക്കാനാണ് അശുതേഷും സോംനാഥും കൊച്ചിയിലെത്തിയത്.