E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:50 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

ഒരു സുജാത, കുറെ ‘സുജാത’മാരും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

തിയറ്ററുകളില്‍ കയ്യടിനേടി മഞ്ജുവാര്യരുടെ ഉദാഹരണം സുജാത മുന്നേറുമ്പോള്‍ സുജാതയ്ക്ക് ഉദാഹരണങ്ങളായ നിരവധിപേരെ കണ്ടുമുട്ടിയ സന്തോഷത്തിലാണ് നടി മഞ്ജുവാര്യര്‍. മലയാള മനോരമ സംഘടിപ്പിച്ച ഉദാഹരണം സുജാത മെയ്ഡ് ഫോര്‍ ഈച് അദര്‍ മല്‍സരത്തോട് അനുബന്ധിച്ചായിരുന്നു ഈ കണ്ടുമുട്ടല്‍. 

ഇതുവരെയില്ലാത്ത വേഷപ്പകര്‍ച്ച. സുജാതയായി മഞ്ജു തകര്‍ത്തുവെന്ന തിയറ്റര്‍ റിപ്പോര്‍ട്ടുകളുടെ സന്തോഷത്തിലാണ് ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍. സിനിമയില്‍ താന്‍ ജീവന്‍ നല്‍കിയ സുജാതയെപ്പോലെ നിരവധിപേരെ മഞ്ജു അടുത്തുകണ്ടു. 

സിനിമയില്‍ മാത്രം കണ്ടുപരിചയിച്ച മുഖം നേരില്‍ കണ്ട സന്തോഷത്തിലായിരുന്നു പലരും. മഞ്ജുവിന്‍റെ കഥാപാത്രമായ സുജാതയ്ക്ക് സമാനമായി പല വീടുകളില്‍ ജോലിചെയ്യുന്നവര്‍ അവര്‍ക്കു പുറമെ അവിടത്തെ വീട്ടമ്മമാര്‍. അവര്‍ ആയിരുന്നു മഞ്ജുവുമായുള്ള കൂടിക്കാഴ്ചയ്ക്ക് എത്തിയത്. മെയ്ഡ് ഫോര്‍ ഈച് അദര്‍ മല്‍സരത്തിന്‍റെ ഭാഗമായി ലഭിച്ച ആയിരത്തിലധികം അപേക്ഷകളില്‍നിന്നാണ് വിജയികളായ ഇരുപതുപേരെ തിരഞ്ഞെടുത്തത്.. 

നാല്‍പതുവര്‍ഷത്തിലധികമായി കൊച്ചിക്കാരി ഗ്രേസിചാക്കോയുടെ വീട്ടില്‍ ജോലിചെയ്യുന്ന വിമലയില്‍ തുടങ്ങി ഒരേസമയം ഏഴുവീടുകളില്‍ പണിയെടുക്കുന്ന വരാപ്പുഴക്കാരി ബിന്ദുവും ഉള്‍പ്പടെയുള്ളവര്‍. ബിന്ദു വലിയൊരു ഉദാഹരണമാണ്. ഒരു കാലില്ല. വയ്പ്പുകാലുമായി ഒാടിയെത്തിയാണ് ദിവസേന ഏഴുവീടുകളില്‍ ബിന്ദു പണിയെടുക്കുക. പറയാന്‍ ഉദ്ദേശിച്ചതെല്ലാം മറന്നു. ഒടുവില്‍ മഞ്ജുവിന്‍റെ ചോദ്യങ്ങള്‍ക്ക് ബിന്ദു മുറിവാക്കുകളില്‍ ഉത്തരം നല്‍കി. 

ഇതുപോലെ അനവധിപേര്‍. തമിഴ്നാട്ടുകാരി മണിമേഖല ജോലിചെയ്യുന്നത് ആലുവയില്‍ ശ്രീലതയുടെ വീട്ടിലാണ്. ശ്രീലതയ്ക്കും മണിമേഖലയ്ക്കും 

പുതിയ ചിത്രത്തിലെ സ്വന്തം കഥാപാത്രമായ സുജാതയെപ്പോലെ നിരവധിപേരെ കണ്ടും അടുത്തറിഞ്ഞും സന്തോഷം പങ്കുവച്ച് മഞ്ജുവാര്യര്‍. 

ചിത്രത്തിന്‍റെ നിര്‍മാതാക്കളായ സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ടും നടന്‍ ജോജുജോര്‍ജും പരിപാടിക്കെത്തിയിരുന്നു. കൈനിറയെ സമ്മാനങ്ങളും മഞ്ജുവാര്യര്‍ക്കൊപ്പം സെല്‍ഫിയും എടുത്തായിരുന്നു ഏവരുടെയും മടക്കം.