E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:50 AM IST

Facebook
Twitter
Google Plus
Youtube

പൊലീസില്‍ മാനസിക പരിശീലനം നിര്‍ബന്ധമാക്കുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മാനസിക സമ്മര്‍ദം താങ്ങാനാകാതെ ഉദ്യോഗസ്ഥര്‍ ജീവനൊടുക്കുന്നത് തടയാന്‍ പൊലീസ് സേനയില്‍ കൗണ്‍സിലിങ്ങ് നിര്‍ബന്ധമാക്കി ഡി.ജി.പി ഉത്തരവിറക്കി. സേനയില്‍ മദ്യം ഉപയോഗിക്കുന്നവരുടെയും സാമ്പത്തിക ഞെരുക്കം അനുഭവപ്പെടുന്നവരുടേയും പട്ടിക തയാറാക്കി കൗണ്‍സലിങ് നടത്താനാണ് നിര്‍ദ്ദേശം. ഒരു വര്‍ഷത്തിനിടെ കേരള പൊലീസില്‍ 16പേര്‍ ജീവനൊടുക്കിയ സാഹചര്യത്തിലാണ് നടപടി. 

ഡി.ജി.പി. ലോക്നാഥ് ബെഹ്റ കഴിഞ്ഞ തിങ്കളാഴ്ച പുറത്തിറക്കിയ ഉത്തരവിന്റെ പകര്‍പ്പാണിത്. കേരള പൊലീസില്‍ വ്യാപിക്കുന്ന ആത്മഹത്യ തടയാനുള്ള കൗണ്‍സിലിങ്ങാണ് ഉത്തരവിന്റെ വിഷയം. ഓരോ സ്റ്റേഷന്റേയും ചുമതലയുള്ള എസ്.ഐമാര്‍ ആദ്യം തന്നെ ഒരു പട്ടിക തയാറാക്കണം. സ്ഥിരമായി മദ്യപിക്കുന്നവര്‍ എത്ര, സാമ്പത്തിക പ്രശ്നമുള്ളവര്‍ , ആരോഗ്യപ്രശ്നമുള്ളവര്‍ തുടങ്ങി പട്ടിക വേര്‍തിരിക്കണം. ഇതിനായി ഇന്റലിജന്‍സ് സംവിധാനത്തെ ഉപയോഗിക്കണം. ഇങ്ങനെ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് കൗണ്‍സിലിങ് ഉറപ്പാക്കണം. മറ്റു വകുപ്പുകളിലെ കൗണ്‍സിലര്‍മാരെ ഇതിനായി ഉപയോഗിക്കാം. ഇല്ലെങ്കില്‍ , സന്നദ്ധ സംഘടനകളുടെ കൗണ്‍സിലര്‍മാരേയും ഉപയോഗിക്കാം. കൃത്യമായ ഉപദേശം കിട്ടാതെ വഴിത്തെറ്റുന്ന പൊലീസിനെ നേര്‍വഴിക്കു നടത്താനാണ് ശ്രമം. മേലുദ്യോഗസ്ഥരോട് പറയാന്‍ മടിക്കുന്ന കാര്യങ്ങള്‍ കൗണ്‍സിലറോട് പറഞ്ഞേക്കാം. വ്യക്തിപരമായും ഔദ്യോഗികമായും നേരിടുന്ന പ്രശ്നങ്ങള്‍ക്കു കൗണ്‍സിലിങ്ങാണ് പരിഹാരം.