മുഖ്യമന്ത്രിയുടെ സംഘത്തെ സ്പീക്കറുടെ കുട്ടികൾ തോൽപിച്ചു. അണ്ടർ 17 ലോകകപ്പിന്റെ പ്രചരണാർഥം സംഘടിപ്പിച്ച സൗഹൃദ ഫുട്ബോളിലാണ് സ്പീക്കേഴ്സ് ഇലവൻ മുഖ്യമന്ത്രി ഇലവനെ തോൽപിച്ചത്. പെനാൽറ്റി ഷൂട്ടൗട്ടിൽ ഒന്നിനെതിരെ മൂന്ന് ഗോളിനായിരുന്നു വിജയം. സ്പീക്കറുടെ ടീമിന് വേണ്ടി ക്യാപ്റ്റൻ ടി.വി. രാജേഷ്, ആർ. രാജേഷ് , രാജു എബ്രഹാം എന്നിവർ സ്പീക്കറുടെ ടീമിനായി ഗോൾ നേടിയപ്പോൾ ഷാഫി പറമ്പിൽ മാത്രമാണ് മുഖ്യമന്ത്രിയുടെ ടീമിനായി ഗോർ നേടിയത്. മന്ത്രിമാരായ കെ.രാജു, വി.എസ്. സുനിൽ കുമാർ , ഇചന്ദ്രശേഖരൻ എന്നിവർ സ്പീക്കറുടെ ടീമിലും എം.എം. മണി, കെ.ടി.ജലീൽ എന്നിവർ മുഖ്യമന്ത്രിയുടെ ടീമിലും കളിക്കാനിറങ്ങി.
Advertisement