E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:50 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

വിനോദസഞ്ചാര വികസനപദ്ധതിക്കായി കൈകോര്‍ത്ത് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കേരളത്തിലെ കടല്‍ത്തീരങ്ങള്‍ മോടി പിടിപ്പിക്കുന്ന വിനോദസഞ്ചാരവികസന പദ്ധതിക്കായി കൈകോര്‍ത്ത് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍. സമഗ്രപദ്ധതിരേഖ തയ്യാറാക്കി കേന്ദ്രസര്‍ക്കാരിനു സമര്‍പ്പിക്കാന്‍ കേന്ദ്രടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം നിര്‍ദേശിച്ചതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. അതേസമയം, രാജ്യത്തെ സാമ്പത്തിക മാന്ദ്യം കേരളത്തിന്‍റെ ടൂറിസം മേഖലയിലും പ്രകടമായിട്ടുണ്ടെന്ന് കടകംപള്ളി സുരേന്ദ്രന്‍ ഡല്‍ഹിയില്‍ വ്യക്തമാക്കി. 

കേന്ദ്രടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനവുമായുള്ള കൂടിക്കാഴ്ചയില്‍, കേരളത്തിലെ കടല്‍ത്തീരങ്ങളുടെ നവീകരണവും മോടിപിടിപ്പിക്കലും ലക്ഷ്യമിട്ടുള്ള പദ്ധതിയെക്കുറിച്ച് ചര്‍ച്ച ചെയ്തതായി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കോവളമുള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ പരാധീനതകള്‍ ഒഴിവാക്കി ആധുനിക സംവിധാനങ്ങളോടെ താമസസൗകര്യങ്ങള്‍ ഉള്‍പ്പെടെ നിര്‍മിക്കാനാണ് പദ്ധതി. 

ഉത്തരകേരളത്തിനായി 600 കോടിയുടെ പ്രത്യേക പദ്ധതി രൂപം കൊടുക്കും. എട്ട് നദികളെ ബന്ധിപ്പിച്ച് 197 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള നദീയാത്ര ഉള്‍പ്പെടുത്തി മലബാര്‍ ക്രൂയിസ് ടൂറിസം പദ്ധതിയാണ് ഇതിലെ പ്രധാന ആകര്‍ഷണം. പ്രധാനനദീതീരങ്ങളിലൂടെ യാത്ര ചെയ്ത് കലാസാംസ്കാരികഭക്ഷണ വൈവിധ്യങ്ങള്‍ അടുത്തറിയാനുള്ള അവസരമാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. അതേസമയം, 2016 ല്‍ വിദേശവിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ 6.29 ശതമാനവും ആഭ്യന്തരവിനോദസഞ്ചാരികളുടെ എണ്ണത്തില്‍ 5.6 ശതമാനവും വര്‍ധനയുണ്ടായതായും മന്ത്രി വ്യക്തമാക്കി. വിദേശനാണ്യത്തില്‍ 7749.5 കോടി രൂപയുടെ വര്‍ധനയുണ്ടായി. 29,568.56 കോടിരൂപയാണ് സംസ്ഥാനത്തിനു ലഭിച്ച ടൂറിസം വരുമാനമെന്നും മന്ത്രി വ്യക്തമാക്കി.