E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday September 18 2020 10:11 PM IST

Facebook
Twitter
Google Plus
Youtube

More in Kerala

യുവതികളുടെ ആക്രമണത്തിന് ഇരയായ ഡ്രൈവര്‍ക്കെതിരെ കേസെടുത്തതിെന പറ്റി അന്വേഷിക്കാന്‍ നിര്‍ദ്ദേശം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കൊച്ചിയില്‍ യുവതികള്‍ ആക്രമിച്ച ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തതിെന പറ്റി അന്വേഷിക്കാന്‍ ഐജിയുടെ നിര്‍ദ്ദേശം. സംഭവം കൈകാര്യം ചെയ്തതില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തിലാണ് അന്വേഷണത്തിന് സിറ്റി സ്പെഷ്യല്‍ ബ്രാഞ്ചിനെ ചുമതലപ്പെടുത്തിയത്. ഇതിനിടെ ആക്രമിക്കപ്പെട്ട ഡ്രൈവറില്‍ നിന്ന് വിജിലന്‍സും മൊഴിയെടുത്തു. 

നഗരമധ്യത്തില്‍ പട്ടാപ്പകല്‍ മൂന്നു യുവതികള്‍ ചേര്‍ന്ന് ടാക്സി ഡ്രൈവറെ മര്‍ദ്ദിച്ച സംഭവത്തില്‍ യുവതികള്‍ക്കെതിരെ നിസാര വകുപ്പുകള്‍ മാത്രം ചുമത്തി കേസെടുത്ത മരട് പൊലീസിന്‍റെ നടപടി വന്‍വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഇതിനു പിന്നാലെയാണ് ആക്രമിക്കപ്പെട്ട ഡ്രൈവര്‍ ഷഫീക്കിനെതിരെ സ്ത്രീത്വത്തെ അപമാനിച്ചെന്ന ജാമ്യമില്ലാ കുറ്റം പൊലീസ് ചുമത്തിയത്. ഇതും വിവാദമായതോടെയാണ് സംഭവത്തെ പറ്റി അന്വേഷിക്കാന്‍ മധ്യമേഖലാ ഐജി പി.വിജയന്‍ നിര്‍ദ്ദേശിച്ചത്. സിറ്റി പൊലീസ് സ്പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്‍റ് കമ്മിഷണര്‍ക്കാണ് അന്വേഷണ ചുമതല. അതേസമയം തനിക്കെതിരെ കേസെടുത്ത പൊലീസ് നടപടിക്കെതിരെ നിയമപരമായി നീങ്ങുമെന്ന് ആക്രമിക്കപ്പെട്ട ഡ്രൈവര്‍ ഷഫീക്ക് പ്രതികരിച്ചു. 

‌ഐജി നിര്‍ദ്ദേശിച്ച അന്വേഷണം പുരോഗമിക്കുന്നതിനിെട വിജിലന്‍സ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുളള സംഘവും കുമ്പളത്തെ വീട്ടിലെത്തി ഷഫീക്കിന്‍റെ മൊഴിയെടുത്തു. എന്നാല്‍ ഈ സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം നടത്തുന്നതിന്‍റെ പശ്ചാത്തലത്തെ പറ്റി വിശദീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ തയാറായില്ല.