വേങ്ങരയിൽ പ്രവർത്തനം ഊർജിതമാക്കി തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഡിഫേസ്മെന്റ് സ്ക്വാഡ്. പൊതു സ്ഥലങ്ങളിൽ പതിച്ച പോസ്റ്ററുകളും ബാനറുകളും സംഘം നീക്കം ചെയ്തു. പൊതുസ്ഥലങ്ങൾ വൃത്തികേടാക്കി പ്രചാരണ ബോര്‍ഡുകളോ പോസ്റ്ററുകളോ പതിക്കാൻ പാടില്ലെന്നാണ് തിരഞ്ഞെടുപ്പ് ചട്ടം. ഇതു കർശനമായി നടപ്പിലാക്കുകയാണ് ഏഴംഗ ഡിഫേസ്മെന്റ് സ്ക്വാഡ്. പൊതു സ്ഥലങ്ങൾക്കു പുറമെ അനുമതിയില്ലാതെ സ്വകാര്യ വ്യക്തികളുടെ സ്ഥലത്തോ കെട്ടിടത്തിലോ പോസ്റ്ററുകൾ പതിക്കുന്നതും ചട്ട ലംഘനമാണ്. പരാതി ലഭിച്ചാൽ അതാതു പാർടികൾക്കെതിരെ കേസ് എടുക്കും.
Advertisement