തോമസ് ചാണ്ടി തുടരണോ എന്ന് തീരുമാനിക്കേണ്ടത് പ്രമാണിമാരെന്ന് വിഎസ്. തോമസ് ചാണ്ടിയുടെ കയ്യേറ്റം അദ്ദേഹത്തെ കൊണ്ടുനടക്കുന്നവര്‍ക്ക് ഭൂഷണമായി തോന്നുന്നുണ്ടാകാമെന്ന് വി.എസ്.അച്യുതാനന്ദൻ പരിഹസിച്ചു. ആരോപണത്തില്‍ മുഖ്യമന്ത്രിയും എല്‍.ഡി.എഫും കൂട്ടായ തീരുമാനമെടുക്കുമെന്ന് മന്ത്രി ജി.സുധാകരന്. മന്ത്രി രാജിവയ്ക്കണമെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ എം.എം.ഹസനും ആവശ്യപ്പെട്ടു.
മന്ത്രി അധികാരത്തില്‍ തുടരുന്നത് ശരിയാണോയെന്ന ചോദ്യത്തിനായിരുന്നു വി.എസിന്റെ പ്രതികരണം. അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ശരിയായ തീരുമാനമെടുക്കുമെന്നായിരുന്നു കണ്ണൂരില്‍ മന്ത്രി ജി.സുധാകരന്റെ പ്രതികരണം. മന്ത്രി രാജിവയ്ക്കണമെന്ന് കെ.പി.സി.സി. പ്രസിഡന്റ് എം.എം.ഹസന് കൊച്ചിയില്‍ ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാരിന്റെ മൂന്നാമത്തെ വിക്കറ്റ് ഉടന്‍ വീഴുമെന്നായിരുന്നു കോണ്‍്ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പരിഹാസം.