സ്കൂള്‍ കലോത്സവത്തില്‍ ആണ് പെണ് വിഭാഗങ്ങളില്‍ മത്സരം ഒഴിവാക്കിയതിനെതിരെ രക്ഷിതാക്കളും കലാകാരന്മാരും കോടതിയിലേക്ക്. പുതിയ സര്‍ക്കുലര്‍ പ്രകാരം ആറ് ഇനങ്ങളിലാണ് ആണ് കുട്ടികളും പെണ്‍കുട്ടികളും ഇനി ഒരുമിച്ച് മത്സരിക്കേണ്ടത്. മിമിക്രിയിലും മോണോആക്ടിലും ആണ് പെണ് വ്യത്യാസം വളരെ പ്രകടമാണ്. പെണ് ശബ്ദത്തില്‍ അനുകരിക്കുന്നതെല്ലാം ആണ് ശബ്ദത്തില്‍ വഴങ്ങില്ല തിരിച്ചും അത്ര എളുപ്പമല്ല.
കലോത്സവം വെട്ടിച്ചുരുക്കി അഞ്ചുദിവസമാക്കിയപ്പോഴാണ് മിമിക്രിയും മോണോ ആക്ടുമെല്ലാം പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും ഒറ്റമത്സരമായത്. ഇതിനെതിരെ സര്‍ക്കാരിലും കോടതിയിലും പരാതി നല്കാന് ഒരുങ്ങുകയാണ് കലാകരാന്മാരും രക്ഷിതാക്കളും. കേരള നടനം കഥകളി ഒാട്ടന്‍ തുള്ളല്‍ എന്നീ മത്സരങ്ങളിലും ഇനി ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരുമത്സരം മാത്രമായിരിക്കും.