E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:50 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

ഡെങ്കി മരണം; നാണക്കേടിന്റെ തലപ്പത്ത് കേരളം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

dengue-fever-mosquito-21
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കേന്ദ്ര ആരോഗ്യമന്ത്രാലത്തിന്റെ കണക്കു പ്രകാരം ഈ വർഷം ഓഗസ്റ്റ് വരെ ഏറ്റവും കൂടുതൽ ഡെങ്കിപ്പനി മരണം കേരളത്തിൽ; 28. ഇന്ത്യയിലാകെ ഡെങ്കിപ്പനിമരണം 58 ആണ്. രാജ്യത്താകെ 36,635 പേർക്കു ഡെങ്കിപ്പനി ബാധിച്ചു. ഡെങ്കി കണക്കിൽ രണ്ടാം സ്ഥാനത്ത് ഉത്തർപ്രദേശാണ് – 17 മരണം. 20 കോടി ജനങ്ങളുള്ള ഉത്തർപ്രദേശിൽ 17 പേർ മരിച്ചപ്പോഴാണ് മൂന്നര കോടി ജനസംഖ്യയുള്ള കേരളത്തിൽ 28 മരണമുണ്ടായത്.

ഡെങ്കിപ്പനി മരണം വിതച്ചിരുന്ന ബംഗാളിലും മഹാരാഷ്ട്രയിലുമൊക്കെ സ്ഥിതി വളരെയേറെ മെച്ചപ്പെട്ടു. കേരള ആരോഗ്യവകുപ്പിന്റെ കണക്കു പ്രകാരം കേരളത്തിലെ ഡെങ്കി മരണസംഖ്യ ഇതിലും കൂടുതലാണ്; 34 പേർ. 224 പേർ ഡെങ്കി‌ ലക്ഷണങ്ങളോടെ മരിച്ചെന്നും പറയുന്നു. 62,000 ആളുകൾക്ക് ഡെങ്കി എന്നു സംശയിക്കുന്ന പനി ബാധിച്ചു. എച്ച്1എൻ1 കാരണം 74 മരണമുണ്ടായി. 12 പേർ എലിപ്പനി ബാധിച്ചും മരിച്ചു. അറുപതുകളിൽ കേരളം വിട്ടുപോയ മലേറിയ തിരിച്ചുവന്നു; കൂടെ കോളറയും.

ഡെങ്കി മരണം

കേരളത്തിൽ: 2010 – 17, 2011 – 10, 2012 – 15, 2013 – 29, 2014 – 11, 2015 – 25, 2016 – 13, 2017 – 28.

മഹാരാഷ്ട്ര: 2016 – 33, 2017 – 3.

ബംഗാൾ: 2016 – 45. 2017 – 0.