നടുറോഡിൽ പൊതുമരാമത്ത് ഉദ്യോഗസ്ഥരെ ശകാരിച്ച് മന്ത്രി ജി.സുധാകരൻ. കൊച്ചി നഗരത്തിലെ റോഡുകളുെട അറ്റകുറ്റപ്പണി നടത്താത്തതാണ് മന്ത്രിയെ ചൊടിപ്പിച്ചത്. റോഡ് പണിമൂലമുണ്ടായ ഗതാഗതക്കുരുക്കിൽ മന്ത്രിയുടെ ഔദ്യോഗിക വാഹനവും കുടുങ്ങി.
കൊച്ചി നഗരത്തിലെ റോഡുകളുടെ ശോച്യാവസ്ഥ നേരിൽ കണ്ട് മനസിലാക്കാൻ ഇറങ്ങിയതാണ് പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ. തോടായി കിടക്കുന്ന തോപ്പുംപടി കരുവേലിപ്പടി റോഡ് കണ്ട് മന്ത്രി ഒപ്പമുണ്ടായിരുന്ന പൊതുമരാമത്ത് ഉദ്യോഗസ്ഥരോട് പൊട്ടിത്തെറിച്ചു. കുടിവെള്ള പെപ്പിടാന്‍ പൊളിച്ച റോഡ് പുനർനിർമിക്കാന്‍ ജലവകുപ്പിൽ നിന്ന് പണം ഈടാക്കാത്ത ഉദ്യോഗസ്ഥർക്ക് മന്ത്രിയുടെ താക്കീത് ഇങ്ങനെ.
റോഡുകൾ തകർന്നു കിടക്കുന്നതിന്റെ മുഴുവൻ പഴിയും ഉദ്യോഗസ്ഥർക്ക്. അറ്റകുറ്റപ്പണി നടക്കുന്ന ഫോർട്ട്കൊച്ചി വെളി ജംങ്ഷനിൽ അഞ്ചുമിനിറ്റോളം മന്ത്രിയുടെ ഔദ്യോഗിക വാഹനം കുരുങ്ങുകയും ചെയ്തു.