E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:50 AM IST

Facebook
Twitter
Google Plus
Youtube

പിണറായി ഇഷ്ടമുള്ള നേതാവ്; 'ഉള്ളുകൊണ്ട് ഇടതുപക്ഷത്തെന്ന് വെളളാപ്പളളി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ബിഡിജെഎസ് എൻഡിഎ വിടുമെന്ന അഭ്യൂഹങ്ങൾക്കിടെ വെള്ളാപ്പള്ളി നടേശൻ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. കേരളത്തിൽ എൻ ഡി എ ഘടകം ഉണ്ടോയെന്ന് ഒരുമണിക്കൂർ നീണ്ട കൂടിക്കാഴ്ചയ്ക്ക് ശേഷം വെള്ളാപ്പള്ളി പ്രതികരിച്ചു. ഉള്ളുകൊണ്ട് താൻ ഇടതുപക്ഷത്താണെന്നും അദേഹം പറഞ്ഞു. 

കാലം മാറുന്നതിനനനുസരിച്ച് രാഷ്ട്രീയ നിലപാടുകളിലും മാറ്റമുണ്ടാകുമെന്ന് വ്യക്തമാക്കിയാണ് എസ് എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. ഭരണം കിട്ടില്ലെന്ന് ഉറപ്പായതിനാൽ ആരും കൂടെവേണ്ടെന്ന നിലപാടിലാണ് സംസ്ഥാനത്തെ ബിജെപി ഘടകമെന്ന് ക്ലിഫ് ഹൗസിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം വെള്ളാപ്പള്ളി പ്രതികരിച്ചു. 

ഉള്ളുകൊണ്ട് താൻ ഇടതുപക്ഷത്താണെന്നു പറഞ്ഞ വെള്ളാപ്പള്ളി മുഖ്യമന്ത്രി പിണറായി വിജയനോടുള്ള വ്യക്തിപരമായ അടുപ്പവും മറച്ചുവെച്ചില്ല. കൂടിക്കാഴ്ചയിൽ ചർച്ചയായ കാര്യങ്ങളെല്ലാം മാധ്യമങ്ങളോട് വെളിപ്പെടുത്താനാകില്ലെന്ന് പറഞ്ഞാണ് വെള്ളപ്പള്ളി നടേശൻ മടങ്ങിയത്.